കൊളംബോ: 2019 ഏപ്രില്‍ 21 ന് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കൊളംബോയില്‍ നടന്ന സ്ഫോടനപരമ്പരകളില്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ചാവേറാക്രമണ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സിരിസേന അവഗണിച്ചതാണ് അദ്ദേഹത്തെ പ്രതിയാക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
2019 ലെ ഈസ്റ്റര്‍ദിനത്തിലായിരുന്നു ചാവേറാക്രമണം. മൂന്നുപള്ളികളിലും മൂന്നു ഹോട്ടലുകളിലുമായിട്ടായിരുന്നു സ്‌ഫോടനം നടന്നത്.
71 കാരനായ സിരിസേനയോട് അടുത്തമാസം 14 ന് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സിരിസേന നിയമിച്ച അന്വേഷണക്കമ്മീഷന്‍ തന്നെയാണ് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്.