Sunday, July 13, 2025
spot_img
More

    സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് കുടുംബങ്ങളെ രക്ഷിക്കാനുളള ഏക മാര്‍ഗ്ഗം

    ലോകാവസാനനാളുകളില്‍ സാത്താന്റെ ഏറ്റവും ശക്തമായ ആയുധം ഉപയോഗിക്കപ്പെടുന്നത് കുടുംബങ്ങളുടെ നേരെയായിരിക്കുമെന്നാണ് ദര്‍ശനങ്ങളിലൂടെ വെളിപ്പെട്ടു കിട്ടിയിരിക്കുന്നത്.

    കുടുംബത്തെ തകര്‍ത്താല്‍ സാത്താന്‍ വിജയിക്കും. ഇന്ന് വര്‍ദ്ധിച്ചുവരുന്ന പല തിന്മകളുംകുടുംബങ്ങളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്നും നിരീക്ഷിച്ചാല്‍മനസ്സിലാവും.വിവാഹമോചനം, വിവാഹരഹിത ബന്ധങ്ങള്‍, അബോര്‍ഷന്‍, സ്വവര്‍ഗ്ഗവിവാഹം… ഇതെല്ലാം കുടുംബവ്യവസ്ഥയുടെ വേരു അറുത്തുമാറ്റുന്ന തിന്മകളാണ്.

    ഇതും ഇതുപോലെയുള്ള പല തിന്മകളും കുടുംബങ്ങളെ നശിപ്പിക്കുന്നു. ഇതിനെതിരെ നമുക്ക് പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവുംശക്തമായ ആയുധം പ്രാര്‍ത്ഥനയും അതില്‍ തന്നെ വിശേഷിച്ച് ജപമാലയുമാണ്. കാലാകാലങ്ങളിലായി തിരുസഭ നയിച്ചിരുന്ന മാര്‍പാപ്പമാര്‍ ഈ ആയുധത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. അവര്‍ ഇതിന്റെ പ്രചാരകരുമായിരുന്നു.കുടുംബങ്ങളെ രക്ഷിക്കാനുള്ള ഈ ആയുധം എന്താണ് ? അത് ജപമാലയാണ്.

    മറിയത്തിന്റെ ജപമാലയോട് പണ്ടുമുതലുള്ള ബഹുമാനം കാത്തുസൂക്ഷിക്കുന്ന സ്ഥലങ്ങളിലും കുടുംബങ്ങളിലും അജ്ഞതയിലൂടെയും അബദ്ധ പ്രബോധനങ്ങളിലൂടെയും വിശ്വാസം നഷ്ടപ്പെടുമോയെന്ന് ഭയപ്പെടേണ്ടതില്ലെന്നാണ് ലെയോ പതിമൂന്നാമന്റെവാക്കുകള്‍.
    ക്രൈസ്തവ കുടുംബങ്ങളില്‍ ജപമാല പ്രാര്‍ത്ഥന പുനരുജ്ജീവിപ്പിക്കേണ്ടതിനെക്കുറിച്ച് വിശുദ്ധജോണ്‍പോള്‍ രണ്ടാമന്‍മാര്‍പാപ്പയും ഇതിനകം പലവട്ടം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവകുടുംബങ്ങളില്‍ സായാഹ്നത്തില്‍ ജപമാല ആവര്‍ത്തിച്ചാവര്‍ത്തിച്ച് മുഴങ്ങുന്നത് മാധുര്യമേറിയ കാഴ്ചയാണെന്നും അപ്പോള്‍ പരിശുദ്ധ കന്യകാ മറിയം സ്‌നേഹപൂര്‍ണ്ണയായ അമ്മയെ പോലെ തന്റെ മക്കളുടെ മധ്യേ സന്നിഹിതയായിരിക്കുമെന്നാണ് പന്ത്രണ്ടം പീയൂസ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്.

    ദുഷ്ടശക്തികളുമായുള്ള പോരാട്ടത്തില്‍ നമുക്ക് ശക്തി പകര്‍ന്നു തന്ന് നമ്മെ വിജയത്തിലെത്തിക്കുന്നത് ജപമാലയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നു. ഇങ്ങനെ നിരവധി വിശുദ്ധരും പുണ്യാത്മാക്കളും സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ജപമാലയെ ആശ്രയിക്കണമെന്ന് പറയുന്ന

    ആകയാല്‍ നമുക്ക് ജപമാലയെ കൂടുതലായി കൂട്ടുപിടിക്കാം. കുടുംബങ്ങളില്‍ ജപമാല പ്രാര്‍ത്ഥനകള്‍ പൂര്‍വ്വാധികം ശക്തിയോടെ മുഴങ്ങട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!