Thursday, December 5, 2024
spot_img
More

    മറിയത്തിന് ഈശോയല്ലാതെ മറ്റ് മക്കളോ? ഇതാ അതിനുള്ള ഉത്തരം

    മറിയത്തിന് ഈശോയല്ലാതെ മറ്റ് മക്കളുണ്ടോ..ബൈബിള്‍ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചിലര്‍ക്കെങ്കിലും ഇത്തരമൊരു സംശയം തോന്നിയേക്കാം. മര്‍ക്കോ 3,32, മത്തായി 12,46, ലൂക്കാ 8,20 എന്നിങ്ങനെയുള്ള ഭാഗങ്ങളിലെ നിന്റെ അമ്മയും സഹോദരന്മാരും, നിന്റെ അമ്മയും സഹോദന്മാരും ,സഹോദരിമാരും നിന്റെ അമ്മയും സഹോദരും തുടങ്ങിയ ബൈബിള്‍ ഭാഗങ്ങളാണ് ഇത്തരമൊരു സംശയം ഉണര്‍ത്തുന്നത്.

    ഇതിന് ബൈബിള്‍ പണ്ഡിതന്മാര്‍ നല്കുന്ന വിശദീകരണം ഇങ്ങനെയാണ്.
    അദെല്‍ഫോസ് എന്നഗ്രീക്ക്പദമാണ് സുവിശേഷകന്മാര്‍ ഉപയോഗിച്ചിരിക്കുന്നത്. സഹോദരന്‍ എന്നാണ് ഇതിനര്ത്ഥം. പക്ഷേ നേര്‍സഹോദരന്മാരെ മാത്രം സൂചിപ്പിക്കാനല്ല ഈ വാക്ക് ഉപയോഗിക്കുന്നത്. രക്തബന്ധത്തിലുള്ളവരെ മാത്രം സൂചിപ്പിക്കാനല്ല സഹോദരന്‍ എന്ന വാക്ക് പ്രയോഗിക്കുന്നതെന്ന് മത്താ6:22 വ്യക്തമാക്കുന്നു.

    ചുരുക്കത്തില്‍ രക്തബന്ധത്തിലുള്ള ആരെയും സഹോദരന്‍,സഹോദരി എന്ന് വിളിക്കുന്ന പതിവ് യഹൂദപാരമ്പര്യത്തിലുണ്ട്. മറ്റൊന്ന് മാതാവിന് മറ്റ് മക്കളുണ്ടായിരുന്നുവെങ്കില്‍ യോഹന്നാനെ സംരക്ഷണ ചുമതല ഏല്പിക്കുമായിരുന്നില്ല എന്നാണ്.

    മാത്രവുമല്ല പെസഹാതിരുനാളില്‍ തിരുക്കുടുംബം പോയപ്പോള്‍ മറ്റ് മക്കളുണ്ടായിരുന്നുവെങ്കില്‍ അവരെയും കൊണ്ടുപോകുമായിരുന്നില്ലേ എന്നും ചോദിക്കാവുന്നതാണ്.

    ഇങ്ങനെ എണ്ണമററ വിശദീകരണങ്ങള്‍ നല്കാനുണ്ട്. അതെന്തായാലും മാതാവിന് ഈശോയല്ലാതെ മറ്റ് മക്കളുണ്ടായിരുന്നില്ലെന്നും മാതാവ് നിത്യകന്യകയായിരുന്നുവെന്നും നമുക്ക് ഉറച്ചു വിശ്വസിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!