പ്രാര്‍ത്ഥനയുടെ മൂല്യത്തെക്കുറിച്ചാണ് ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ മാതാവിന്റെ ഒരു ദിവസത്തെ ദര്‍ശനം വ്യക്തമാക്കുന്നത്. പ്രാര്‍ത്ഥനയുടെ മൂല്യത്തെക്കുറിച്ച് നിന്നെപഠിപ്പിച്ചുതരാന്‍ ഞാന്‍ വരുന്നു എന്നാണ് മാതാവ് ഈ ദര്‍ശനത്തില്‍ വ്യക്തമാക്കുന്നത്.
സാത്താന്‍ വളരെ പ്രബലനായതിനാല്‍ അവനെ തുരത്താന്‍ പ്രാര്‍ത്ഥന വളരെ അത്യാവശ്യമാണെന്നാണ് മാതാവ് പറയുന്നത്. മാതാവിന്റെ വാക്കുകളില്‍നിന്ന് നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഇപ്രകാരമാണ്.
നമ്മുടെ ഹൃദയത്തിലേക്ക് നോക്കുമ്പോള്‍ അവിടെ മാതാവ് കാണാന്‍ ആഗ്രഹിക്കുന്നത് നമ്മുടെ സന്തോഷം മാത്രമാണ്. മാതാവിന്റെ കണ്ണുകള്‍ക്ക് ആനന്ദമാകുന്ന വിധത്തിലായിരിക്കണംനമ്മുടെ ഉളളങ്ങള്‍.നമ്മുടെ ഹൃദയത്തില്‍ ദു:ഖം കാണാന്‍ മാതാവ് ആഗ്രഹിക്കുന്നില്ല. അതിനായി അമ്മ പറയുന്നത് ഒറ്റക്കാര്യം മാത്രം.
പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക പ്രാര്‍ത്ഥിക്കുക..
അമ്മയുടെ ഈ വാക്കുകള്‍ അനുസരിച്ച് നമുക്ക് കൂടുതല്‍ പ്രാര്‍ത്ഥനയില്‍ വളരാം.അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ നി്ന്നും ഹൃദയത്തില്‍ നിന്നും സങ്കടങ്ങളും വേദനകളും അകന്നുപോകും.