Sunday, September 14, 2025
spot_img
More

    ഗേ യൂണിയനുകളെ ആശീര്‍വദിക്കാന്‍ സഭയ്ക്ക് ഉത്തരവാദിത്തമില്ല: സ്‌പെയ്‌നിലെ മെത്രാന്‍

    സ്‌പെയ്ന്‍: സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിക്കുന്ന ബെല്‍ജിയം മെത്രാന്മാരുടെ തീരുമാനത്തിനെതിരെ സ്‌പെയ്ന്‍ മെത്രാന്‍ ജോസ് ഇഗ്നേസിയോ മുനില്ല. കത്തോലിക്കാസഭയുടെ പ്രബോധനത്തിനെതിരെയാണ് ഈ മെത്രാന്മാര്‍പ്രവര്‍ത്തിക്കുന്നതെന്നും സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ സഭയ്ക്ക് ഉത്തരവാദിത്തമില്ലെന്നും ബിഷപ് ജോസ് ബെല്‍ജിയം മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു.

    സ്വവര്‍ഗ്ഗവിവാഹം ബെല്‍ജിയത്തെ മെ്്ത്രാന്മാര്‍ ആശീര്‍വദിച്ച സാഹചര്യത്തിലായിരുന്നു ഈ പ്രതികരണം. സ്വവര്‍ഗ്ഗപ്രവണതയുള്ള ഒരാളെ ആശീര്‍വദിക്കുന്നതുപോലെയല്ല സ്വവര്‍ഗ്ഗദമ്പതികളെ ആശീര്‍വദിക്കുന്നത്, ദൈവത്തിന്റെയോ പ്രകൃതിയുടെയോ പദ്ധതിക്ക് അനുകൂലമല്ല ഇത്. വ്യക്തിയെയല്ല പാപത്തെ ആശീര്‍വദിക്കുന്നതിന് തുല്യമാണ് ഇതെന്നും ബിഷപ് മുനില അഭിപ്രായപ്പെട്ടു.

    പ്രസാദാവരാവസ്ഥയിലല്ലാതെ കൂദാശകള്‍ സ്വീകരിക്കുന്നവര്‍ മാനസാന്തരപ്പെടേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം 1667 ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നല്കുന്നതായും അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!