മാറ്റെറ: ഇറ്റലിയില്‍ ജനസംഖ്യവര്‍ദ്ധിക്കാനായി പരിശുദ്ധ അമ്മയോട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. കന്യാമാതാവ് ദിവ്യകാരുണ്യത്തിന്റെ സ്ത്രീയാണെന്ന് പാപ്പ പറഞ്ഞു. ഇറ്റലിയിലെ മാറ്റെറയില്‍ നടന്ന ദിവ്യകാരുണ്യകോണ്‍ഫ്രന്‍സിന്റെ സമാപനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.
ദിവ്യകാരുണ്യാരാധനയില്‍ നിരവധിയായ നിയോഗങ്ങള്‍ സമര്‍പ്പിക്കാമെങ്കിലും ആദ്യം ചെയ്യേണ്ടത് ഇറ്റലിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും അതില്‍ പ്രധാനം കൂടുതല്‍ കുട്ടികള്‍ ജനിക്കാന്‍ വേണ്ടിയായിരി്ക്കണമെന്നും പാപ്പ പറഞ്ഞു.
2020 ല്‍ ഇറ്റലിയിലെ ജനസംഖ്യ 2019 ലേതിനെക്കാള്‍ 15000 കുറവായിരുന്നു, ഇങ്ങനെ പോയാല്‍ 2050 ഓടെ ഇറ്റലി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ വിദഗ്ദരുടെ മുന്നറിയിപ്പ്. ഇറ്റലിയില്‍ കുറഞ്ഞുവരുന്ന ജനസംഖ്യ ഇതിന് മുമ്പ് പലതവണയും മാര്‍പാപ്പയുടെ പരാമര്‍ശവിഷയവും പ്രാര്‍ത്ഥനയുമായി മാറിയിട്ടുണ്ട്.