നരകത്തിലേക്ക് പോയ പ്രിയപ്പെട്ടവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതുപോലെയുള്ള കഥകള്‍ നാം ഇതിനകം പലവട്ടം കേട്ടിട്ടുണ്ട്. നരകത്തിലുള്ളവരെ പോലും മാനസാന്തരപ്പെടുത്തുന്നു എന്ന വിധത്തിലുള്ള ചില തട്ടിപ്പുകളും നമുക്കു ചുറ്റിനും നടക്കുന്നുണ്ടല്ലോ.
എന്നാല്‍ ഇത് സാധ്യമാണോ..പ്രത്യേകിച്ച് കത്തോലിക്കാവിശ്വാസികളായ നമ്മുടെ വിശ്വാസജീവിതവുമായി ബന്ധപ്പെട്ട് ചിന്തിച്ചുനോക്കിയാല്‍..
കഥകളിലേതുപോലെയുളള സംഭവവികാസങ്ങള്‍ കത്തോലിക്കാവിശ്വാസജീവിതത്തില്‍ പ്രാവര്‍ത്തികമാകില്ല എന്നതാണ് സത്യം. ധനവാനും ലാസറും എന്ന ഉപമയില്‍ ഇക്കാര്യംവ്യക്തമാക്കപ്പെടുന്നുണ്ടല്ലോ. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്.
ഒരാള്‍ ബോധപൂര്‍വ്വം നരകമാണ് തിരഞ്ഞെടുക്കുന്നതെ്്ങ്കില്‍ അയാള്‍ക്ക് അതില്‍ നിന്ന് ഒരു തിരിച്ചുവരവ് സാധ്യമല്ല എന്നതാണ് സത്യം. അതുകൊണ്ട് ആവര്‍ത്തിക്കട്ടെ നരകത്തില്‍ നിന്ന് ഒരു തിരിച്ചുപോക്ക്‌സാധ്യമല്ല. നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശനവുമില്ല.
അതുകൊണ്ട് ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ സ്വര്‍ഗ്ഗം ലക്ഷ്യമാക്കി ജീവിക്കാം. നരകത്തെ വെറുക്കുകയും സാത്താന്റെ പ്രവൃത്തികളെ തള്ളിപ്പറയുകയും ചെയ്യാം.