Tuesday, July 1, 2025
spot_img
More

    കര്‍ദിനാള്‍ സെന്നിന്റെ വിചാരണ ആരംഭിച്ചു

    ഹോ്‌ങ്കോംങ്: കര്‍ദിനാള്‍ ജോസഫ്‌സെന്നിന്റെ വിചാരണ ആരംഭിച്ചു. 90 കാരനായ ഇദ്ദേഹം ഹോംങ്കോങ് രൂപതയിലെ റിട്ടയേര്‍ഡ് മെത്രാനാണ്. സെപ്തംബര്‍ 26 ന് വിചാരണകോടതിയില്‍ അദ്ദേഹം വടി പിടിച്ചാണ് എത്തിയത്. പ്രോ-ഡെമോക്രാറ്റ് പ്രക്ഷോഭകാരികള്‍ക്ക് കൃത്യമായി രജിസ്ട്രര്‍ ചെയ്യാതെ സാമ്പത്തികസഹായം നല്കി എന്നാരോപിച്ചാണ് ഇദ്ദേഹത്തെ കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റ്‌ചെയ്തത്.

    നാഷനല്‍ സെക്യൂരിറ്റി ലോ അനുസരിച്ചായിരുന്നുഅറസ്റ്റ്. ഇദ്ദേഹത്തിനൊപ്പം മറ്റ് അഞ്ച് പേര്‍ കൂടി വിചാരണ നേരിടുന്നുണ്ട്. വത്തിക്കാന്‍-ചൈന ഉടമ്പടിയെ നിശിതമായി വിമര്‍ശിക്കുന്ന കര്‍ദിനാള്‍ സെന്നിന്റെ അറസ്റ്റിനെക്കുറിച്ച് വത്തിക്കാന്‍ നിശ്ശബ്ദത പാലിക്കുകയാണ്.

    വത്തിക്കാനും ചൈനയും തമ്മില്‍ മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി 2018 ലാണ് നിലവില്‍ വന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!