Saturday, March 15, 2025
spot_img
More

    സര്‍ജന്‍മാരുടെ മധ്യസ്ഥരായ ഈ ഇരട്ടസഹോദര വിശുദ്ധരെക്കുറിച്ച് കേട്ടിട്ടുണ്ടോ?

    വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനുമാണ് ഇവര്‍. ഇരട്ടകളായ ഇവര്‍ പുരാതന സഭയിലെ വിശുദ്ധരായിരുന്നു. ഭിഷഗ്വരന്മാരായ ഇവര്‍ ഒരേസമയം ആത്മാവിനെയും മനസ്സിനെയും സൗഖ്യപ്പെടുത്തിയിരുന്നു. സിറിയയിലാണ് ഇവര്‍ മെഡിസിന്‍ പഠിച്ചത് .

    നിരവധി രോഗസൗഖ്യങ്ങള്‍ ഇവര്‍ നല്കിയിരുന്നു. എന്നാല്‍ അവയെല്ലാം പ്രാര്‍ത്ഥനയുടെ ഫലമായി സംഭവിച്ചവയായിരുന്നു. സാമ്പത്തികലാഭം ഒരിക്കലും ഇവരുടെ ലക്ഷ്യമായിരുന്നില്ല. സൗജന്യമായിട്ടായിരുന്നു ചികിത്സയല്ലാം. ഡോക്ടര്‍മാരുടെ പ്രത്യേക മധ്യസ്ഥരായി നിരവധി വിശുദ്ധരുണ്ടെങ്കിലും അവരുടെ ഗണത്തില്‍ ഈ ഇരട്ട വിശുദ്ധരെയും ചേര്‍ത്തിട്ടുണ്ട്. പ്രത്യേകമായി സര്‍ജന്മാരുടെ മധ്യസ്ഥനായി.

    ഡോക്ടര്‍മാര്‍ മാത്രമല്ല ഏതെങ്കിലുമൊക്കെ സര്‍ജറികള്‍ക്ക് വിധേയരാകുന്നവരെല്ലാം വിശുദ്ധ കോസ്മാസിന്റെയും ഡാമിയന്റെയും മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കേണ്ടതാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!