ക്രിസ്തുവിനെ സ്വന്തമാക്കാനും അവിടുത്തെ അനുഗമിക്കാനും ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ ഓരോ കാരണം പറഞ്ഞ് നാം ക്രിസ്തുവില്‍ നിന്ന് അകന്നുപോകുന്നു.
വിശുദ്ധ ഗ്രന്ഥത്തില്‍തന്നെ ഇതിന് ഉദാഹരണമുണ്ട്. ഈശോയെ അനുഗമിക്കാന്‍ ആഗ്രഹിച്ചു ചെല്ലുമ്പോഴും ആ യുവാവ് പറയുന്നത് തന്റെ വീട്ടുകാരോട് ചെന്ന് യാത്ര ചോദിക്കാന്‍ അനുവദിക്കണമെന്നാണ്. മറ്റൊരാള്‍ പറയുന്നത് ഞാന്‍ വരാം പക്ഷേ എന്റെ പിതാവിനെ സംസ്‌കരിക്കാന് അനുവദിക്കണമെന്നാണ്.
നീ എവിടെപോയാലും ഞാന്‍ കൂടെ വരാം എന്നാണ് വേറൊരാളുടെ വാഗ്ദാനം. കുറുക്കന്മാര്‍ക്ക് മാളങ്ങളും പക്ഷികള്‍ക്ക് ആകാശവുമുണ്ട് പക്ഷേ മനുഷ്യപുത്രന് തല ചായ്ക്കാന്‍ മണ്ണില്‍ ഇടമില്ലെന്നാണ് ഈശോയുടെ മറുപടി.
ഓരോരുത്തരുടെയുംവാഗ്ദാനങ്ങളോട് ക്രിസ്തു പ്രതികരിക്കുമ്പോള്‍ അവരെല്ലാം യേശുവിനെവിട്ടുപോകുന്നതായിട്ടാണ് നാംകാണുന്നത്. പറയുന്നതുപോലെ എളുപ്പമല്ല യേശുവിനെ അനുഗമിക്കുന്നത് എന്നതാണ് സത്യം. ചിലര്‍ ഒഴികഴിവുകള്‍ നിരത്തി യേശുവിന്റെവഴിയില്‍ നിന്ന് അകന്നുപോകുന്നു.വേറെ ചിലര്‍ പലായന പ്രവണത കാണിക്കുന്നു. മൂന്നാമതൊരു കൂട്ടരാവട്ടെ ഏതെങ്കിലുമൊക്കെ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാകുന്നു.
അതായത് അവര്‍ക്കാര്‍ക്കും ക്രിസ്തുവിനെ അനുഗമിക്കാന്‍ മനസ്സില്ലെന്ന്. ഇനി നമുക്ക് നമ്മോട് തന്നെ ചോദിക്കാം, യേശുവിനെ അനുഗമിക്കുന്നതില്‍ നിന്ന് എന്നെ പിന്‍വലിക്കുന്നത് എന്താണ്..
യഥാര്‍ത്ഥ ക്രി്‌സ്ത്വാനുയായി ഒരിക്കലും ഒഴികഴിവുകള്‍ നിരത്തുകയോ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാകുകയോ ഇല്ല. അവര്‍ ഒളിച്ചോടുകയുമില്ല.