Friday, December 27, 2024
spot_img
More

    ആത്മീയജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം

    ആത്മീയമനുഷ്യര്‍ക്ക് ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അവയില്‍വച്ചേറ്റവും പ്രധാനപ്പെട്ടവയായി രണ്ടു കാര്യങ്ങളുണ്ട്. ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്. വിനയവും അനുതാപവുമാണ് ഒരു ആത്മീയമനുഷ്യന് ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

    വിനയവും അനുതാപവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. വിനയമുള്ളവര്‍ക്കേ അനുതാപമുണ്ടാകൂ. അനുതാപത്തിലൂടെയാണ് എല്ലാവരും വിശുദ്ധിയിലെത്തുന്നത്. കാരണം നാം എല്ലാവരും പാപികളാണ്.

    അനുതാപം കൊണ്ട് യേശുവിന്റെകാല്‍ കഴുകിയ മഗ്ദലനമറിയവും ഹൃദയം നൊന്തുകരഞ്ഞ പത്രോസും വിശുദ്ധഗ്രന്ഥത്തിലെ തന്നെ ഉദാഹരണങ്ങളാണ്. വിശുദ്ധ അഗസ്റ്റിയനെപോലെയുള്ളവരുടെ കാര്യം നമുക്കറിയാമല്ലോ.

    ഇതെല്ലാം അനുതാപത്തിന്റെ മുഖങ്ങളാണ്. അനുതാപത്തിലൂടെയാണ് ഇവരെല്ലാം വിശുദ്ധി പ്രാപിച്ചത്. വിനയമുണ്ടെങ്കില്‍ മാത്രമേനമുക്ക് പാപങ്ങളെയോര്‍ത്ത് കരയാനുളള കഴിവു കിട്ടൂ. അതുകൊണ്ട് ആത്മീയജീവിതത്തില്‍ വളരാന്‍ സാധിക്കണമെങ്കില്‍ നമുക്ക് തീര്‍ച്ചയായും അനുതാപവും വിനയവുമുണ്ടായിരിക്കണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!