ദൈവകരുണയുടെ ജപമാലയുടെ പ്രചാരകയായിരുന്ന വിശുദ്ധ ഫൗസ്റ്റീന ജപമാല ഭക്ത കൂടിയായിരുന്നു. ദിവസവും ജപമാല ചൊല്ലുന്നതില്‍ വിശുദ്ധപ്രത്യേക ശ്ര്ദ്ധ പതിപ്പിച്ചിരുന്നു.
എന്നാല്‍ ശനിയാഴ്ചകളില്‍ ജപമാലചൊല്ലുന്നത് പ്രത്യേക വിധത്തിലായിരുന്നു. ഈശോയുടെ മരണത്തില്‍ വ്യാകുലയായ പരിശുദ്ധ അമ്മയെ കൂടുതലായി സ്മരിച്ചുംഅമ്മയുടെ വ്യാകുലങ്ങളിലൂടെ കടന്നുപോയുമായിരുന്നു അന്നേദിവസം ഫൗസ്റ്റീന ജപമാലചൊല്ലിയിരുന്നത്. കുരിശില്‍ നിന്ന് ഈശോയുടെ പരിപാവനമായ ശരീരം മാതാവിന്റെ മടിയില്‍കിടത്തിയ ആ സന്ദര്‍ഭം ഓര്‍മ്മിക്കുക. ഈ സന്ദര്‍ഭത്തെ സ്മരിച്ചുകൊണ്ട് കൈകള്‍ വിരിച്ചുപിടിച്ച് ത്യാഗം സഹിച്ചുകൊണ്ടായിരുന്നു വിശുദ്ധ ഫൗസ്റ്റീന ശനിയാഴ്ചകളില്‍ ജപമാല ചൊല്ലിയിരുന്നത്.
ഈശോയുടെയും മാതാവിന്റെയും സഹനങ്ങളില്‍ ചെറിയരീതിയിലെങ്കിലും പങ്കുചേരാനും അതുവഴി സ്വയം വിശുദ്ധീകരിക്കപ്പെടാനുമായിരുന്നു ഈ ത്യാഗപ്രവൃത്തി.
വിശുദ്ധ ഫൗസ്റ്റീനയെഅനുകരിച്ച്ുകൊണ്ട്, നമുക്കും ശനിയാഴ്ചകളിലെ ജപമാലപ്രാര്‍ത്ഥന ഇത്തരത്തിലാക്കിയാലോ?