പാലാരിവട്ടം: ലഹരിക്കെതിരെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന കാമ്പയ്‌നുമായി കെസിബിസി. ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരുപ്രചരണത്തിന് കെസിബിസി തയ്യാറായിരിക്കുന്ത്. കേരളത്തിലെ 32 കത്തോലിക്കാരൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും മദ്യവിരുദ്ധസമിതികളും ഓരോ രൂപതയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കും.
മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന് പദ്ധതികള്‍ നിര്‍ദ്ദേസിച്ച് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒക്ടോബറില്‍ പുറത്തിറക്കിയ സര്‍ക്കുലറിനെ തുടര്‍ന്ന് ലഹരിക്കെതിരെ നിതാന്ത ജാഗ്രതയും തിരുത്തല്‍ പ്രയത്‌നവുമായി കെസിബിസിയുടെ വിവിധ കമമീഷനുകള്‍ മുന്നോട്ടുവരികയാണ്.
ബോധവല്‍ക്കരണ പരിപാടികള്‍,ചികിത്സ, പുനരധിവാസ പദ്ധതികള്‍ എന്നിവ കേരളത്തിലെ ഓരോരൂപതയും ഫലപ്രദമായി ഏറ്റെടുക്കും. കേരള സര്‍ക്കാരിന്റെ ഒരു മാസം നീണ്ടുനില്ക്കുന്ന ലഹരിക്കെതിരെയുളള ബോധവല്‍ക്കരണ പരിപാടികളോട് കെസിബിസി കമ്മീഷനുകള്‍ സഹകരിക്കും.