നെയ്റോബി: മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് കൊടുംപീഡനം. മുസ്ലീം മതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കാണ് മുസ്ലീമുകളില്‍ നിന്ന് കൊടിയ പീഡനം നേരിടേണ്ടിവന്നത്.
ഇതില്‍ 52 കാരനായ കുടുംബനാഥനെ മുസ്ലീമുകള്‍ മര്‍ദ്ദിച്ച് അവശനാക്കുകയും വീട് നശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് 38 കാരനായ മുസ വാബ് വയറാണ് മറ്റൊരു ഇര.വെള്ളിയാഴ്ചയിലെപ്രാര്ത്ഥനകളില് സ്ഥിരമായി പങ്കെടുക്കാന്‍ വരാത്തതിന്റെപേരില് ഇദ്ദേഹം നോട്ടപ്പുള്ളിയാവുകയും മോസ്ക്ക്ിന്റെ തലവന്‍ ഇയാളെ സസൂക്ഷ്മം നിരീക്ഷിച്ച് മൂസ ക്രിസ്ത്യന്‍ റേഡിയോപ്രോഗ്രാം സ്ഥിരമായി കേള്‍ക്കുന്നതായി കണ്ടെത്തി അത് റിക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് വീട്ടിലെത്തി ഇയാളെ മുസ്ലീമുകള്‍ ചോദ്യം ചെയ്യുകയും തൃപ്തികരമായ മറുപടി പറയാത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയുമായിരുന്നു. ക്രിസ്തുവിശ്വാസം തള്ളിപ്പറയാത്തതിന്റെപേരില് നാലപത് അടികളാണ് ഇയാള്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.
അടുത്തയിടെ ക്രിസ്തുമതവിശ്വാസം സ്വീകരിച്ച 52കാരിയും കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
ഉഗാണ്ടയിലെ ആകെ ജനസംഖ്യയില്‍ 12 ശതമാനത്തിന് മുകളില്‍ മാത്രമാണ് മുസ്ലീം പ്രാതിനിധ്യം. പക്ഷേ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇവര്‍ ആധിപത്യം ആരംഭിച്ചിരിക്കുകയാണ്.