കീവ്: യുക്രെയ്ന്‍ ഇപ്പോള്‍ അണുവായുധ യുദ്ധഭീഷണിയുടെ നിഴലിലാണെന്നും രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി.യുദ്ധത്തിലെ ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന നിരതയാണ് മലയാളിയായ ഈ സിസ്റ്റര്‍.
രണ്ടു ദശാബ്ദങ്ങളായി യുക്രെയ്‌നില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ തന്റെ കോണ്‍വെന്റില്‍ നിന്നു ചിത്രീകരിച്ച വീഡിയോയിലാണ് യുക്രെയ്‌ന് വേണ്ടിയുള്ള പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചിരിക്കുന്നത്. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് സന്യാസസമൂഹാംഗമാണ് സിസ്റ്റര്‍ ലിജി.
യുദ്ധം ആരംഭിച്ചിട്ട് ഏഴുമാസമായി. ആരംഭിച്ചതുപോലെ തന്നെയാണ് സ്ഥിതിഗതികള്‍. പരാജയം സമ്മതിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തയ്യാറായിട്ടില്ല .സിസ്റ്റര്‍ പറഞ്ഞു. അണുവായുധയുദ്ധമായിരിക്കും അടുത്തതായി നടക്കാന്‍ പോകുന്നതെന്ന ഭയവും സിസ്റ്റര്‍ പങ്കുവച്ചു. യുക്രെയ്ന്‍ പ്രസിഡന്റ് ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. സിസ്റ്റര്‍ പറഞ്ഞു.
ലോകത്തിലെ തന്നെ വന്‍ ന്യൂക്ലിയര്‍ ശക്തികേന്ദ്രമാണ് റഷ്യ. ഏറ്റവും ചെറിയ അണുവായുധം പോലും ഒരു നഗരത്തെയുംഅവിടത്തെ ജനങ്ങളെയും ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ പര്യാപ്തമാണ്.യുക്രെയ്‌നെ വളരെ നിസ്സാരമായി കീഴ്‌പ്പെടുത്താന്‍ കഴിയുമെന്നായിരുന്നു റ,ഷ്യയുടെ ധാരണ. അത് സംഭവിച്ചിട്ടില്ല. ഇതാണ് പുട്ടിനെ പ്രകോപിതനാക്കിയിരിക്കുന്നത്.
അതേ സമയം കീഴടങ്ങാന്‍ യുക്രെയ്ന്‍ സന്നദ്ധമാണ് താനും. സിസ്റ്റര്‍ പറയുന്നു.
യുഎന്‍ കണക്കുകളനുസരിച്ച് 6.6 മില്യന്‍ ആളുകളാണ് മറ്റ് രാജ്യങ്ങളിലേക്ക യുക്രെയ്‌നില്‍ നിന്ന് അഭയാര്‍ത്ഥികളായി ചേക്കേറിയിരിക്കുന്നത്. 13 മില്യന്‍ ആളുകള്‍ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ട് അവിടെ തുടരുന്നുണ്ട്.