ഇന്ന് ഒക്ടോബര്‍ ഏഴ്. മരിയഭക്തരായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിനം. ജപമാല മാസത്തിന്റെ പുണ്യദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇന്നാണ് നാം ജപമാല രാജ്ഞിയുടെ തിരുനാള്‍ ആചരിക്കുന്നത്.
വിശുദ്ധ പിയൂസ് അഞ്ചാമന്‍ മാര്‍പാപ്പയാണ് സഭയില്‍ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാളിന് ആരംഭം കുറിച്ചത്. 1570 ല്‍ തുര്‍ക്കികളുമായുണ്ടായ യുദധത്തില്‍ കൈവരിച്ച വിജയമാണ് ജപമാലരാജ്ഞിയുടെ തിരുനാളിന് ആരംഭം കുറിച്ചത്. ലെപ്പാന്റോ യുദ്ധമെന്നാണ് ഇത് അറിയപ്പെടുന്നത്. ജപമാലയിലൂടെ നേടിയെടുത്തതായിരുന്നു ഈ യുദ്ധവിജയമെന്നാണ് പാരമ്പര്യ വിശ്വാസം.
അതുകൊണ്ട് നന്ദിസൂചകമായിട്ടാണ് ജപമാലര്ാജ്ഞിയുടെ തിരുനാള്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികളുടെ സഹായമായ ദൈവമാതാവേ എന്ന സ്തുതികീര്‍ത്തനം ലുത്തീനിയായില്‍ ഇടംപിടിച്ചതും ഇതിനെ തുടര്‍ന്നാണ്.
ആത്യന്തികമായി തിന്മയ്‌ക്കെതിരെയുളള പോരാട്ടവും വിജയവുമാണ് ലൊപ്പാന്റോ യുദ്ധം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. തിന്മയെ എതിര്‍ത്തുതോല്പിക്കാന്‍ ജപമാലയോളം ശക്തിയുള്ള മറ്റൊരായുധവുമില്ല.
ഇന്നും എന്നും നമുക്ക് ജപമാലയെ ഒരു ആയുധമായിക്കൂടി സ്വീകരിക്കാം. തിന്മയെ പരാജയപ്പെടുത്താന്‍..സാത്താനെ നേരിടാന്‍..നിരാശകളെ വെല്ലുവിളിക്കാന്‍.
.പരിശുദ്ധഅമ്മേ ജപമാല രാജ്ഞി ഞങ്ങള്‍ക്കായി എപ്പോഴും പ്രാര്‍ത്ഥിക്കണമേ. അമ്മേയെന്നുള്ള ഞങ്ങളുടെ തീരെ ചെറിയ നെടുവീര്‍പ്പുകള്‍ പോലുംഅമ്മപ്രാര്‍ത്ഥനയായി കണക്കാക്കണമേ. ജീവിതത്തിലെ നിസ്സഹായതകളില്‍ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍
മരിയന്‍ പത്രത്തിന്റെ എല്ലാപ്രിയ വായനക്കാര്‍ക്കും ജപമാല രാജ്ഞിയുടെ തിരുനാള്‍മംഗളങ്ങള്‍.
അമ്മ നമുക്കെല്ലാവര്‍ക്കും വേണ്ടി നിരന്തരം മാധ്യസ്ഥം യാചിക്കുന്നുണ്ട്. അമ്മയുടെനീലക്കാപ്പയ്ക്കുള്ളില്‍ നാം എല്ലാവരും സുരക്ഷിതരാണ്.