കൊച്ചി/ബാങ്കോക്ക്: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 21 മുതല്‍ 23 വരെ ബാങ്കോക്കില്‍ നടക്കും. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ 50 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടാമത് ഗ്ലോബല്‍മീറ്റാണ് ഇത്.
ഗ്ലോബല്‍ മീ്റ്റിന്റെ ലോഗോ പ്രകാശനം ചങ്ങനാശ്ശേരി അതിരൂപതസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. സംഗമം സമുദായത്തിനും സഭയ്ക്കും ആഗോളതലത്തില്‍ കൂടുതല്‍ ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു.
സമുദായം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെക്കുറിച്ചും ഗ്ലോബല്‍ തലത്തില്‍ സമുദായ അംഗങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിവിധസംരംഭങ്ങളെക്കുറിച്ചും ഗ്ലോബല്‍ മീറ്റ് ചര്‍ച്ച ചെയ്യും.