Friday, January 24, 2025
spot_img
More

    “സഹനത്തീയില്‍” വിശുദ്ധ അല്‍ഫോന്‍സാമ്മയെക്കുറിച്ച് മനോഹരമായ ഒരു ഗാനം കൂടി

    സഹനങ്ങള്‍ ഇല്ലാത്ത ജീവിതങ്ങളില്ല. എന്നാല്‍ സഹനങ്ങളോടുള്ള ഓരോരുത്തരുടെയും മനോഭാവം വ്യത്യസ്തമായിരിക്കും. ജീവിതത്തിന്റെ വിവിധ വഴികളില്‍ സഹനവുമായി കണ്ടുമുട്ടുമ്പോള്‍ അതിനെ ക്രിസ്തീയമായി സ്വീകരിക്കാന്‍ കഴിയുന്നിടത്താണ് നാം യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അനുയായിത്തീരുന്നത്. അങ്ങനെയൊരു അനുയായി ഈ ഭൂമിയില്‍ ജീവിച്ചിരുന്നു. സിസ്റ്റര്‍ അല്‍ഫോന്‍സ.സ്വര്‍ഗ്ഗത്തില്‍ പിന്നീട് ആ സഹനജീവിതത്തിന് കിട്ടിയ അംഗീകാരമായിരുന്നു വിശുദ്ധ പദവി.

    ഇന്ന് ആഗോള കത്തോലിക്കാസഭ മുഴുവന്‍ കേരളമണ്ണില്‍ നി്ന്നുള്ള ഈ വിശുദധയെ വണങ്ങുന്നു. ജൂലൈ 28ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ആ ജീവിതത്തിന്റെ ആകെത്തുകയെ കാച്ചിക്കുറുക്കി അവതരിപ്പിച്ചിരിക്കുന്ന ഒരു മനോഹര ഗാനമാണ് സഹനത്തീയില്‍ എന്നു തുടങ്ങുന്ന ഗാനം.

    ഗോഡ്‌സ് മ്യൂസിക് അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികളും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ലിസി സന്തോഷാണ്. ഗായിക ഷാരോണ്‍ ജോസഫ.്. സ്തുതിച്ചുപാട് പോലെയുള്ള ആത്മീയാഭിഷേകമുള്ള നിരവധി ഗാനങ്ങള്‍ മലയാള ഭക്തിഗാന ശാഖയ്ക്ക് സമ്മാനിച്ചിട്ടുള്ള ഗാനരചയിതാവാണ് ലിസി സന്തോഷ്.

    സഹനത്തീയില്‍ എരിഞ്ഞുതീര്‍ന്ന ജീവിത മാതൃകയായൊരല്‍ഫോസാമ്മേ

    സഹനത്തിന്‍ വേളകളില്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ എന്ന് ഈ ഗാനത്തിനൊപ്പം നമുക്കും ഏറ്റുപാടാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!