മാലാഖമാരെക്കുറിച്ചു ചിത്രീകരിക്കുന്നതെന്തിലും പൊതുവെ കണ്ടുവരുന്നത് അവയ്‌ക്കെല്ലാം ചിറകുകളുള്ള വിധത്തിലാണ്. എന്തുകൊണ്ടാണ് മാലാഖമാരെ ചിറകുകളുള്ളവിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഇതിനുത്തരം തേടുമ്പോള്‍ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. angel എന്ന ഇംഗ്ലീഷ് വാക്ക് ലാറ്റിനിലെ angelus എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. ദൈവത്തിന്റെ സന്ദേശവാഹകന്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. മാലാഖമാര്‍ എന്നത് അവരുടെ പ്രകൃതമാണ്. അവര്‍ അരൂപികളാണ്. അവര്‍ക്ക് ശരീരമില്ല. എങ്കിലും അവര്‍ക്ക് മനുഷ്യന്റെരൂപം സ്വീകരിക്കാന്‍ കഴിയും. സ്വഭാവികമായും അവര്‍ അദൃശ്യരൂപികളാണ്,
നാലാം നൂറ്റാണ്ടുമുതല്ക്കാണ് മാലാഖമാരെ ചിറകുകളോടൂ കൂടി ചിത്രീകരിക്കുന്ന പതിവ് ആരംഭിച്ചത്. 379 നും 395 നും ഇടയിലുള്ള കാലത്തായിരുന്നു ഇത്തരമൊരു ചിത്രീകരണം. സന്ദേശവാഹകരെന്ന നിലയില്‍, ദൈവത്തിന്റെ അംബാസിഡഴേസ് എന്ന രീതിയിലായിരുന്നു മാലാഖമാര്‍ക്ക് ചിറകുകള്‍ നല്കിത്തുടങ്ങിയത്.
സത്യത്തില്‍ മാലാഖമാര്‍ക്ക് ചിറകുകളില്ല. അത്തരമൊരു ചിത്രീകരണം കലാപരം മാത്രമാണ് ദൈവത്തിന്റെ യഥാര്‍ത്ഥ സന്ദേശവാഹകരാണെന്ന അര്‍ത്ഥം ദ്യോതിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ചിത്രീകരണം.