ആലപ്പുഴ: വിഴിഞ്ഞം സമരം വിജയം നേടുംവരെയും മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം ലത്തീന്‍അതിരൂപത ആര്‍്ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ. നീതിപീഠത്തില്‍ നിന്നും അര്‍ഹതപ്പെട്ട നീതി കിട്ടാന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ് നെറ്റോ.
ഹൈക്കോടതി നിര്‍ദ്ദേശം വന്നെങ്കിലും സമരം ശക്തമായി മുന്നോട്ടുതുടരുകയാണ്. സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലവില്‍ പരിഗണിക്കുന്നില്ല. തീരശോഷണം പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉടനടി പുറത്തിറക്കും.