Sunday, July 13, 2025
spot_img
More

    പ്രാര്‍ത്ഥന വിനീതമായിരിക്കട്ടെ, വൈകിയാലും ദൈവം പ്രതിഫലം നല്കും, ആവിലായിലെ വിശുദ്ധ തെരേസ പറയുന്നു

    എത്രകാലമായി ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട്.. എന്നിട്ടും ഇതുവരെ ഫലമൊന്നും കിട്ടിയില്ല.. ഇങ്ങനെ നിരാശപ്പെടുന്ന ഒരുപാടുപേരെ ഇതിനകം നമ്മളില്‍പലരും കണ്ടിട്ടുണ്ട്. ആഗ്രഹിക്കുന്ന സമയത്ത്, ആഗ്രഹിക്കുന്നതുപോലെ സംഭവിച്ചില്ലെങ്കില്‍ പ്രാര്‍ത്ഥന വിഫലമാണെന്നാണ് ഇവരുടെ നിഗമനം.

    പക്ഷേ പ്രാര്‍ത്ഥന ഒരിക്കലും വിഫലമല്ലെന്നും അതിന് ദൈവം മറുപടി തരുമെന്നും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് ഇത് വായിക്കുന്ന പലരും മനസ്സിലാക്കിയിട്ടുണ്ടാവും. എന്നാല്‍ ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥന ഫലിക്കാതെ പോയിട്ടുമുണ്ടാവാം പക്ഷേ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാന്‍ വൈകിയെന്നതുകൊണ്ട് ആ ു്പ്രാര്‍ത്ഥനകളെ നിഷ്പ്രയോജനകരമായി കരുതാനാവില്ല. ആവിലായിലെ വിശുദ്ധ തെരേസയുടെ വാക്കുകളുടെ പ്രസക്തി ഇവിടെയാണ്. വിശുദ്ധ തന്റെ ആ്ത്മകഥയില്‍ രേഖപ്പെടുത്തിയിരി്ക്കുന്നത് ഇപ്രകാരമാണ്.

    ഒരാത്മാവിന്റെ പ്രാര്‍തഥന വിനീതമാണെങ്കില്‍ കാലത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് അഭിവൃദ്ധിയുണ്ടാകില്ലെന്നോ ദൈവം പ്രതിഫലം നല്കയില്ലെന്നോ ഞാന്‍ കരുതുന്നില്ല. നമ്മള്‍ എത്ര കൊല്ലമായി പ്രാര്‍ത്ഥിക്കുന്നുവെന്ന കാര്യം വിസ്മരിച്ചേ മതിയാവൂ എന്നാണ് ഞാന്‍ പറയുന്നത്. കര്‍ത്താവ് നമുക്കുവേണ്ടിചിന്തിയിട്ടുള്ള രക്തത്തില്‍ ഒരു തുളളിയോട്് തുലനം ചെയ്യുകയാണെങ്കില്‍ നമ്മള്‍ ചെയ്യുന്നതെല്ലാം തീരെ നിസ്സാരമാണ്.:

    അമ്മ ത്രേസ്യപറയുന്നതുപോലെ നമ്മുടെ പ്രാര്‍ത്ഥന വിനീതമാകട്ടെ. നമ്മുടെ അഹംഭാവങ്ങളും അഹങ്കാരങ്ങളും ഉപേക്ഷിച്ച് വിനീതഹൃദയത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം,പ്രാര്‍ത്ഥന തുടരാം. വൈകിയാലും ദൈവം അതിന് കാതുകൊടുക്കുമെന്ന് ഉറപ്പ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!