അതെ, അസാധാരണമായ കുടുംബകഥയാണ് ഇത്. മകന്‍ മെത്രാന്‍പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അമ്മ വിശുദ്ധപദപ്രഖ്യാപനത്തിനായി കാത്തുനില്ക്കുന്നു. അടുത്തയിടെ സ്‌പെയ്‌നിലെ ഗെറ്റഫാ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ഫാ. ജോസ് മരിയയും അദ്ദേഹത്തിന്റെ അമ്മ ഓര്‍ജ പെരേയുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍.
1987 ല്‍ വൈദികനായ വ്യക്തിയാണ് ഫാ.ജോസ് മരിയ മാഡ്രിഡ് അതിരൂപതയ്ക്കുവേണ്ടിയായിരുന്നു വൈദികസ്വീകരണം. 2018 മുതല്‍ കാരിത്താസ് സ്‌പെയ്‌ന്റെ ജനറല്‍ കൗണ്‍സിലറുമാണ്.
ടോളെഡോ അതിരൂപതയിലാണ് ഇദ്ദേഹത്തിന്റെ അമ്മയുടെ നാമകരണനടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് വായിക്കുന്നത്എങ്ങനെയെന്നു പോലും അറിയാത്ത വ്യക്തിയായിരുന്നു അമ്മയെങ്കിലും അമ്മയ്ക്ക് ബൈബിള്‍ നന്നായി വായിക്കാന്‍ അറിയാമായിരുന്നുവെന്നാണ് നിയുക്ത മെത്രാന്‍ പറയുന്നത്.
1928 ല്‍ ജനിച്ച ഓര്‍ജ ചെറുപ്രായത്തില്‍ തന്നെ അനാഥയായി. 25ാം വയസില്‍വിവാഹിതയായി. ഭര്‍ത്താവ് കാന്‍ഡിഡോ അവെന്‍ഡാനോ. ആ ദമ്പതികള്‍ക്ക് അഞ്ചു മക്കളുമുണ്ടായി. വിശുദ്ധമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു ഓര്‍ജ. ഓര്‍ജയുടെ മാധ്യസ്ഥതയില്‍ പല രോഗസൗഖ്യങ്ങളും ഉണ്ടായിട്ടുണ്ട്. അവയ്ക്ക് പിന്നിലെ അത്ഭുതം സംശയാതീതമായി തെളിയിക്കപ്പെടുന്നതോടെ ഓര്‍ജ വിശുദ്ധഗണത്തില്‍പേരു ചേര്‍ക്കപ്പെടും.
നവംബര്‍ 26 നാണ് നിയുക്ത മെത്രാന്റെ സ്ഥാനാരോഹണം.