സാവോ മാറ്റെസ്: ബ്രസീലില്‍ കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെട്ടു. വിശുദ്ധരുടെ 28 രൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഒന്നിലധികം ആളുകള്‍ചേര്‍ന്നാണ് അക്രമം നടത്തിയത്. സാവോ മാറ്റെസിലെ ദേവാലയമാണ് ആക്രമിക്കപ്പെട്ടത്.ഒക്ടോബര്‍ 10 ന് ഉച്ചയോടെയായിരുന്നു അനിഷ്ടസംഭവം അരങ്ങേറിയത്.
ഞങ്ങളുടെ ദേവാലയം ആക്രമിക്കപ്പെടുകയും വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.പക്ഷേ ഞങ്ങളുടെ വിശ്വാസം തകര്‍ന്നിട്ടില്ല. വികാരി ഫാ. ജോസ് കാര്‍ലോസ് പറഞ്ഞു.
വിശ്വാസികളെ ഒന്നടങ്കം ഈ സംഭവം ഞെട്ടിച്ചിരിക്കുകയാണ്. തിരുഹൃദയത്തിന്റെയും അമലോത്ഭവമാതാവിന്റെയും രൂപങ്ങള്‍ തകര്‍ക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.
പിറ്റേന്ന് തന്നെ ദേവാലയത്തില്‍ പ്രായശ്ചിത്ത ബലിഅര്‍പ്പിക്കുകയും അള്‍ത്താരയും വിശുദ്ധരൂപങ്ങളും വെഞ്ചിരിക്കുകയും ചെയ്തു.