വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 25 ന് കൊളോസിയത്തില്‍ നടക്കുന്ന മതാന്തരപ്രാര്‍ത്ഥനയില്‍ വിവിധ മതനേതാക്കള്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കും. കമ്മ്യൂണിറ്റി ഓഫ് സാന്റ് എഗിഡിയോ ആണ് മൂന്നു ദിവസം നീണ്ടുനില്ക്കുന്ന മതാന്തര ഉച്ചകോടിസംഘടിപ്പിച്ചിരിക്കുന്നത്. സമാധാനത്തിന് വേണ്ടിയുളള നിലവിളി എന്നാണ് ഉച്ചകോടിയുടെ ശീര്‍ഷകം.
1986 മുതല്‍എല്ലാവര്‍ഷവും സാന്റ എഗിഡിയോയുടെ ആഭിമുഖ്യത്തില്‍ സമാധാനത്തിന് വേണ്ടിയുള്ള ഇന്റര്‍നാഷനല്‍ കോണ്‍ഫ്രന്‍സ് നടക്കാറുണ്ട്. ഈവര്‍ഷത്തെ സമ്മേളനവേദിയായി റോമിനെ തിരഞ്ഞെടു്ത്തുകൊണ്ട് കഴിഞ്ഞ മാസമാണ് പ്രഖ്യാപനം നടന്നത്. ഒക്ടോബര്‍ 23 നാണ് ഉച്ചകോടി ആരംഭിക്കുന്നത്. അവസാന ദിവസമായ 25 ന് 4.30മുതല്‍ ആറു മണിവരെയാണ് കൊളോസിയത്തില്‍ പ്രാര്‍ത്ഥന നടക്കുന്നത്.
ആദിമ ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ച സഥലമാണ് കൊളോസിയം. ലോകത്തിലെ പ്രമുഖ മതങ്ങളുടെ പ്രതിനിധികളെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും.