അബൂജ: നൈജീരിയായില്‍ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ കൊടുംക്രൂരത. ചിബോക്ക് കൗണ്ടിയില്‍ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.ചിബോക്ക് പ്രദേശം കേന്ദ്രമായി ഇസ്ലാമികതീവ്രവാദികള്‍ ആക്രമണം നടത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് എന്നാണ് ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ അറിയപ്പെടുന്നത്. ഇത് ബോക്കോ ഹാരം ആണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്്. വെടിയൊച്ച കേട്ടാണ് വെളുപ്പിന് നടന്ന ഈ ആക്രമണത്തില്‍ ഗ്രാമവാസികള്‍ ഉണര്‍ന്നത്.
ക്രൈസ്തവരുടെ കടകളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്ന് മോണിംങ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിബോക്കില്‍ നിന്നാണ് 2014 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയത്.
ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഓരോ വര്‍ഷം കഴിയുംതോറും കൊലചെയ്യപ്പെടുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍.