Friday, March 14, 2025
spot_img
More

    ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ട ആത്മാവിനെ എങ്ങനെയാണ് അഗ്നി ശുദ്ധീകരിക്കുന്നത്?

    ശുദ്ധീകരണസ്ഥലത്തെ അഗ്നി എങ്ങനെയാണ് ആത്മാവിനെ ശുദ്ധീകരിക്കുന്നത് എന്നതാണ് ഇവി്ടുത്തെ സംശയം. എല്ലാവരുടെയും ഉള്ളില്‍ ഉണ്ടാകാനിടയുള്ള ഒരു സംശയമാണ് ഇത്. ശരീരത്തില്‍ നിന്ന് വേര്‍പെട്ട ഒരാത്മാവിനെ എങ്ങനെയാണ് അ്ഗ്നിക്ക് ശുദ്ധീകരിക്കാന്‍ കഴിയുന്നത്? ഇത് മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു രഹസ്യമല്ല. ദൈവനീതിയുടെ ഒരു രഹസ്യമാണ് ഇതെന്നേ പറയാന്‍ കഴിയൂ. അതൊരിക്കലും മനു്ഷ്യര്‍ക്ക് മനസ്സിലാക്കാനാവില്ല. എങ്കിലും ദൈവശാസ്ത്രം ഇതുസംബന്ധിച്ച് പറയുന്ന കാര്യങ്ങള്‍ ചെറുതായിട്ടെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കാം.

    ശുദ്ധീകരണസ്ഥലത്തെ അഗ്നി മനുഷ്യരുടെ ആത്മാക്കളുമായി ഐക്യപ്പെടുന്നത് വസ്തുവിലല്ല. ഈ ലോകത്തില്‍ ശരീരവും ആ്ത്മാവും ചേര്‍ന്നിരിക്കുന്നതുപോലെയല്ല അത്. സഭാപിതാക്കന്മാര്‍ പറയുന്നതനുസരിച്ച ശി്ക്ഷിക്കപ്പെട്ട ശുദ്ധീകരണാത്മാക്കള്‍ വസ്ത്രംകൊണ്ട് പൊതിഞ്ഞാലെന്ന മട്ട അഗ്നിയില്‍ അണി നിരത്തപ്പെടുന്നു.

    ഈ അഗ്നി ഒരിക്കലും ഒരു ജയിലറയോ ചുറ്റുമതിലോ സൃഷ്ടിച്ച് ആത്മാക്കളെ പീഡിപ്പിക്കുകയോ ശുദ്ധീകരിക്കുകയോ അല്ല ചെയ്യുന്നത്. അവരുടെ ഇച്ഛയെ വേദനിപ്പിക്കുന്ന തടസ്സങ്ങള്‍ കൊണ്ട് അവരെ സഹനത്തിനേല്പിക്കുകയുമല്ല. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെക്കുറിച്ചുള്ള യഥാര്‍ത്ഥമായ അഭിപ്രായം ഭൗതികമായ വിധത്തിലാണെങ്കിലും അത് ദൈവനീതിയുടെ ഉപകരണമാണെന്ന് മനസ്സിലാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!