Wednesday, April 23, 2025
spot_img
More

    ഒരു നീലമേലങ്കിക്കഥ- മനോഹരമായ സംഗീതവിരുന്നുമായി സിസ്റ്റര്‍ ലിസ്മി സിഎംസി

    ഹൃദയം തൊടുന്ന വരികളും കഥാപാത്രങ്ങളും മാതൃവാൽസല്യത്തിന്റെ ആർദ്രഭാവങ്ങളും കോർത്തിണക്കി കാമറ നൺ സി. ലിസ്മി CMC ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ഒരു പുതിയ വീഡിയോ ആൽബം പ്രേക്ഷകരുടെ ശ്രദ്ധയാകർഷിയ്ക്കുന്നു.

    പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത വർണ്ണിയ്ക്കുന്ന ഇത് സ്വർഗ്ഗം നെയ്ത കുപ്പായം എന്ന വീഡിയോ ആൽബത്തിനുശേഷം ബ്ര. അനിറ്റ് മുല്ലശേരി രചനയും സജിൻ കുന്നത്തുപാറ സംഗീതവും നിർവഹിച്ചിരിയ്ക്കുന്ന ഈ ഗാനത്തിന് കഥയും തിരക്കഥയും നൽകിയിരിയ്ക്കുന്നത് സോണിച്ചൻ CMI ആണ്. ജപമാലമണികൾ ഉരുവിട്ടു പ. അമ്മയോട് പ്രത്യേകം പ്രാർത്ഥിയ്ക്കുന്ന ഈ മാസത്തിൽ മാതൃവാൽസല്യത്തിന്റെ ആർദ്രഭാവങ്ങൾ ഹൃദയത്തിലേറ്റി പ്രാർത്ഥനയോടെ കാത്തിരുന്ന് ജീവിതസാഫല്യം നേടുന്ന കഥാപാത്രങ്ങളെ ഈ ആൽബം അവതരിപ്പിയ്ക്കുന്നുണ്ട്.

    നാളുകളായി ആത്മീയമേഖലയിൽ അനേകർക്ക് ഉണർവും കരുത്തും നൽകിക്കൊണ്ടിരിയ്ക്കുന്ന നിറവ് ക്രിയേഷൻസ് YouTube Channel ആണ് ഈ ഗാനം പുറത്തിറക്കിയിരിയ്ക്കുന്നത്.ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു:

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!