സന്യസ്തജീവിതത്തെക്കുറിച്ചും ശിരോവസ്ത്രത്തെക്കുറിച്ചുമൊക്കെ തെറ്റിദ്ധാരണകളും അബദ്ധപ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുന്ന കേരള പശ്ചാത്തലത്തിലാണ് ഈ വീഡിയോയുടെ പ്രസക്തി.
ഈ ചിത്രത്തില്‍ കാണുന്നത് സിസ്റ്റര് മരിയ ആഞ്ചെലിക്ക എന്ന സിസ്റ്റേറിയന്‍ സഭാംഗമാണ്. ബ്രസീലിലെ ഇറ്റാറ്റെര്‍ ഔര്‍ ലേഡി ഓഫ് ഫാത്തിമാ മൊണാസ്ട്രിയില്‍ നിന്നുള്ള രംഗമാണ് ഇത്. ശിരോവസ്ത്രം സ്വീകരിക്കുന്നതിന്റെ ഭാഗമായി മുടി മുറിച്ചുനീക്കുകയാണ് ഇവിടെ ചെയ്യുന്നത്.സാധാരണ പെണ്‍കുട്ടികളെ സംബന്ധിച്ച് അവരുടെ സൗന്ദര്യത്തിന്റെ പ്രധാനഭാഗമാണല്ലോ മുടി.
കേശാലങ്കാരം അവര്‍ക്ക് ഏറെ സന്തോഷപ്രദവുമാണ്. എന്നാല്‍ സന്യാസിനിക്ക് അത് ആവശ്യമല്ല. പണ്ടുകാലങ്ങളില്‍ മുടി മുഴുവന്‍ നീക്കം ചെയ്യാറുണ്ടായിരുന്നുവെങ്കിലും ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ട്. പക്ഷേ ശിരോവസ്ത്രം സ്വീകരണത്തിന്റെ ഭാഗമായി മുടി മുറിക്കാറുമുണ്ട്.
അങ്ങനെയൊരു നിമിഷത്തില്‍ തനിക്ക് ശിരോവസ്ത്രംകി്ട്ടുന്നതിന്റെ സന്തോഷത്തില്‍ പൊട്ടിചിരിക്കുകയാണ് സിസ്റ്റര്‍ മരിയ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ ഷെയര്‍ചെയ്യപ്പെട്ടത്.ചുരുങ്ങിയ സമയത്തിനള്ളില്‍ 430000 പേരാണ് ഈ വീഡിയോ കണ്ടത്.
സന്യസ്ത ജീവിതത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍ ഇതുപോലെയുളള വീഡിയോകള്‍ കാണുകയും കത്തോലിക്കാസന്യാസജീവിതത്തിന്റെ മഹത്വം തിരിച്ചറിയുകയും ചെയ്യട്ടെ.