Thursday, February 6, 2025
spot_img
More

    വിശുദ്ധ ഗ്രന്ഥത്തിലെ ഹൂറിനെ അറിയാമോ?

    പുറപ്പാടിന്റെ പുസ്തകത്തിലെ ഒരു കഥാപാത്രമാണ് ഹൂര്‍. മോശയുടെയും അഹറോന്റെയും സഹയാത്രികനായിട്ടാണ് ഹൂറിനെ പുറപ്പാടിന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യൂദാഗോത്രത്തില്‍ നിന്നാണ് അയാളുടെവരവ്. അമെലെക്യരുമായുള്ള യുദ്ധത്തില്‍ മോശയെ സഹായിക്കാന്‍ വേണ്ടിയാണ് അയാള്‍വരുന്നത്.

    പുറപ്പാട് 17:10-13, പുറപ്പാട് 24:13-15 ഭാഗങ്ങളിലാണ് ഹൂറിനെക്കുറിച്ച് പരാമര്‍ശമുളളത്. മോശ പത്തുകല്പന വാങ്ങാനായി പോകുമ്പോള്‍ ഇസ്രായേല്‍ ജനതയെ അഹറോനും ഹൂറിനും ഏല്പിച്ചിട്ടാണ് പോകുന്നത്. അമലേക്യരുമായുള്ള യുദ്ധത്തില്‍ വിജയിക്കാനായി മോശ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍,മോശയുടെ തളര്‍ന്നുപോയ കൈകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അഹറോനൊപ്പം ഹൂറുമുണ്ടായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!