പരിശുദ്ധാത്മാവിനെതിരായ പാപം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഈ പാപം? മര്‍ക്കോസിന്റെ സുവിശേഷം 3 ാം അധ്യായം 28-29 വാക്യങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും. പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തില്‍ നിന്ന് മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും.
ഇവിടെയാണ് നമുക്ക് വ്യക്തമായ വിശദീകരണം ആവശ്യമായിവരുന്നത്. ആത്മാവിന്റെ പ്രചോദനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുന്നതിനെയാണ് പരിശുദ്ധാത്മാവിനെതിരായ പാപമായി പരിഗണിക്കുന്നത്. ദൈവാത്മാവിനോട് തുറവിയില്ലാത്ത അവസ്ഥയാണ് ഇത്.
പാപിയാണെങ്കിലും ദൈവവുമായി ബന്ധത്തിലേക്ക് വീണ്ടും വരാന്‍ ആഗ്രഹിക്കുന്നവരുടെ പാപങ്ങള്‍ക്ഷമിക്കപ്പെടും. പാപമോചനം ലഭ്യമാക്കാന്‍ ഒരുവന് ഏറ്റവും കുറഞ്ഞത് അതിനുളള ആഗ്രഹമെങ്കിലും ഉണ്ടായിരിക്കണം.
ദൈവത്തെ ബോധപൂര്‍വ്വം ഉപേക്ഷിച്ചുപോകുന്നവനെ രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയില്ല. അതുകൊണ്ടാണല്ലോ വിശുദ്ധ ആഗസ്തീനോസ് ഇപ്രകാരം പറഞ്ഞിരിക്കുന്നത് നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെകൂടാതെ നിന്നെ രക്ഷിക്കാനാവുകയില്ലെന്ന്.
ചുരുക്കത്തില്‍ അനുതപിക്കുന്ന പാപിക്ക് പാപമോചനമുണ്ട്. അനുതാപം
ഉളവാകുന്നത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാലാണ്. ആത്മാവിന്റെ പ്രചോദനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുന്നതിനെയാണ് പരിശുദ്ധാത്മാവിനെതിരായ പാപമായി പരിഗണിക്കുന്നത്.