Wednesday, February 19, 2025
spot_img
More

    നരകത്തിലും ശുദ്ധീകരണസ്ഥലത്തും ഒന്നുപോലെ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍

    നരകം എന്താണെന്ന് നമുക്കറിയാം. അതുപോലെ ശുദ്ധീകരണസ്ഥലവും. പക്ഷേ നരകത്തിലും ശുദ്ധീകരണസ്ഥലത്തും ഒന്നുപോലെ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍…ചെറിയ ആശങ്ക തോന്നാം. എന്നാല്‍ വി. ഫൗസ്റ്റീനയ്ക്ക് ലഭിച്ച ദര്‍ശനങ്ങള്‍ പ്രകാരം നരകത്തിലും ശുദ്ധീകരണസ്ഥലത്തും ചില പീഡനങ്ങള്‍ ഒന്നുപോലെ അനുഭവിക്കേണ്ടിവരുന്നുണ്ടെന്നാണ് പറയുന്നത്.

    നരകത്തിലെ കാഴ്ചകള്‍ ഇങ്ങനെയാണ് ഫൗസ്റ്റീന രേഖപ്പെടുത്തിയിരിക്കുന്നത്.

    1 ദൈവം ഇല്ലാത്ത അവസ്ഥ

    2 പശ്ചാത്താപവും മനസ്സാക്ഷിക്കുത്തും.

    3 മാറ്റമില്ലാത്ത അവസ്ഥ

    4 തുളഞ്ഞുകയറി വേദനിപ്പിക്കുന്നതും എന്നാല്‍ ആത്മാവിനെ നശിപ്പിക്കാത്തതുമായ അഗ്നി. ദൈവകോപത്താല്‍ സൃഷ്ടിക്കപ്പെട്ട ആത്മീയ അഗ്നിയാണത്. ലോകത്തിലെ അഗ്നി മനുഷ്യന് ഉപകരിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ഇതാവട്ടെ ശിക്ഷിക്കാന്‍ വേണ്ടിയുളളതാണ്. അതുകൊണ്ട് നരകത്തിലെ അഗ്നിപീഡനം അസഹനീയമാണ്

    .5 അന്ധകാരവും സഹിക്കാനാവാത്ത ദുര്‍ഗന്ധവും

    6 സാത്താന്റെ സാന്നിധ്യം

    7 കടുത്ത നിരാശ, ദൈവവിദ്വേഷം, ചീത്തവാക്കുകള്‍ ശാപം,ദൈവദൂഷണം.

    ഇനി ശുദ്ധീകരണസ്ഥലത്തെ പീഡനങ്ങളുടെ കാര്യം. മുകളില്‍ പറഞ്ഞവയില്‍ 3,6,7 എന്നിവ ഒഴികെയുള്ള പീഡനങ്ങള്‍ ശുദ്ധീകരണസ്ഥലത്തും നരകത്തിലും ഒന്നുപോലെയാണ്. അവയെല്ലാം നരകത്തിലും ശുദ്ധീകരണസ്ഥലത്തും ഒന്നുപോലെ അനുഭവിക്കേണ്ടിവരും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!