Sunday, July 13, 2025
spot_img
More

    വിശുദ്ധ നിക്കോളാസ് അഥവാ സാന്താക്ലോസിന്റെ ശവകുടീരം കണ്ടെത്തി

    ഇസ്താംബൂള്‍: പുരാവസ്തുഗവേഷകര്‍ വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തി. ക്രൈസ്തവപാരമ്പര്യത്തിലെ സാന്താക്ലോസിന് പ്രചോദനമായിരിക്കുന്നത് വിശുദ്ധ നിക്കോളാസാണെന്നാണ് വിശ്വാസം.1600 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിതകാലമെന്നും കരുതപ്പെടുന്നു. തുര്‍ക്കിയിലെ പുരാതന ദേവാലയത്തിന്റെ അടിഭാഗത്ത് നടത്തിയ ഖനനത്തിലാണ് സുപ്രധാനമായ ഈ കണ്ടുപിടിത്തം നടന്നിരിക്കുന്നത്.

    യുനെസ്‌ക്കോ പൈതൃക പട്ടികയിലുള്ള ദേവാലയമായ ബൈസൈന്റന്‍ ദേവാലയത്തില്‍ നിന്ന് 2017 ല്‍ കിട്ടിയശിലയെ ആധാരമാക്കി നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം, ഇതോടെ നിലവിലുണ്ടായിരുന്ന ചിലവിശ്വാസപ്രമാണങ്ങള്‍ക്ക് ഇളക്കം സംഭവിച്ചിരിക്കുകയാണ്.

    വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് ഇറ്റലിക്കാര്‍1087 ല്‍ ബാരിയിലേക്ക് കടത്തിയെന്നാണ് നിലവിലുണ്ടായിരുന്ന വിശ്വാസം. മൈറയിലെ ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു നിക്കോളാസിന്റെ കബറടക്കം.

    ഇപ്പോള്‍ കണ്ടെത്തിയതാണ് നിക്കോളാസിന്റെ ശവകുടീരമെങ്കില്‍ ഇറ്റലിക്കാര്‍ ബാരിയിലേക്ക് കൊണ്ടുപോയ ഭൗതികാവശിഷ്ടം ആരുടേതാണെന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്.

    നാലാം നൂറ്റാണ്ടില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ജീവിച്ച നിക്കോളാസിന് കോണ്‍സ്റ്റന്റയ്ന്‍ അധികാരത്തിലെത്തുന്നതും ക്രിസ്തുമതം നിയമവിധേയമാക്കുന്നതുംകാണാന്‍ അവസരം കിട്ടിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!