മതപീഡനങ്ങളുടെയും കുരിശു നീക്കലുകളുടെയും പശ്ചാത്തലത്തിലും ചൈനയില്‍ നി്ന്ന് വരുന്നത് പ്രതീക്ഷയുടെ വാര്‍ത്തകള്‍. കഴിഞ്ഞ വര്‍ഷം ചൈനയില്‍ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ അംഗങ്ങളായത് അമ്പതിനായിരത്തോളം പേര്‍. ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസാണ് ഈ ഔദ്യോഗികമായ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. മുപ്പത് നാഷനല്‍ പ്രൊവിന്‍ഷ്യാല്‍ ഡിവിഷനുകളിലായി ചൈനീസ് അധികാരികള്‍ അംഗീകരിച്ച 104 കത്തോലിക്കാ രൂപതകളില്‍ നിന്ന് കിട്ടിയ കണക്കുപ്രകാരമാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.