മരിച്ചവര്‍ക്കുവേണ്ടിയുളള പ്രാര്‍ത്ഥനാനുഷ്ഠാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിശുദ്ധ കുര്‍ബാന. പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍തഥിക്കുന്നത് ജീവിച്ചിരിക്കുന്നവരെന്ന നിലയില്‍ മരിച്ചുപോയവരോട് ചെയ്യാവുന്ന വലിയ സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും അടയാളമാണ്. ഈശോയുടെ ജീവിതബലിയുടെ ആചരണമാണല്ലോ വിശുദ്ധ കുര്‍ബാന.
എന്നാല്‍ ചിലര്‍ വിശുദ്ധ കുര്‍ബാനയില്‍ വേണ്ടവിധം പങ്കെടുക്കാതെ പണം കൊടുത്ത്കുര്‍ബാന ചൊല്ലിക്കുന്നരീതി പൊതുവെ കണ്ടുവരാറുണ്ട്,. അതുവഴി മരിച്ചവരുടെ ആത്മാക്കള്‍ക്ക് മോചനം കിട്ടുമെന്നാണ് അവരുടെ ധാരണ. പകഷേ ഇത് തെറ്റാണെന്നാണ് ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായം.
കാരണം കുര്‍ബാന ചൊല്ലിയാല്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് മോചനംകിട്ടുമെന്ന് കരുതുന്നത് വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള തെറ്റായ ധാരണ മൂലമാണത്രെ. അതുപോലെ മരിച്ചുപോയവര്‍ക്കുവേണ്ടി കുര്‍ബാന ചൊല്ലാന്‍ പണം ഇല്ലാത്തതിന്റെ പേരിലും ആരും വിഷമിക്കേണ്ടതില്ല.
വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് പങ്കെടുത്ത് ഭക്തിയോടും വിശ്വാസത്തോടും കൂടി മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.അതാണ് അവര്‍ക്കുവേണ്ടി ഇനി നമുക്ക് ചെയ്യാവുന്ന ഏറ്റവും നിസ്സാരമായ പ്രവൃത്തി.