നന്മരണത്തിന്റെ മധ്യസ്ഥനായിട്ടാണ് യൗസേപ്പിതാവിനെ സഭ കാണുന്നത്. എന്തുകൊണ്ടാണ് യൗസേപ്പിതാവ് നന്മരണമധ്യസ്ഥനായത് എന്ന് ചോദി്ച്ചാല്‍ അതിനൊറ്റ ഉത്തരമേയുള്ളൂ. ഈശോയുടെയും മാതാവിന്റെയും സാന്നിധ്യത്തിലായിരുന്നു യൗസേപ്പിതാവിന്റെ മരണം. ഈ വിശുദ്ധമരണത്തെക്കുറിച്ച് ഈശോ പറഞ്ഞത് ഇങ്ങനെയാണ്.’
ഞങ്ങളുടെ ഭവനത്തിന്റെ പരിപാലകന്റെ കണ്ണുകള്‍ മരണം നിമിത്തം അടഞ്ഞുപോയപ്പോള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്കത് അസഹ്യമായിരുന്നു. എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അദ്ദേഹത്തിന് വേണ്ടി കരുതിയിരുന്ന ഭാഗ്യോദയം എനിക്കറിയാമായിരുന്നു. എങ്കിലും ഒരു മകന്‍ എന്ന നിലയില്‍ ഞാന്‍ ദു:ഖിതനായി.’
ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലാണ് ഈശോയുടെ ഈ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ലാസറിന്റെ മരണത്തില്‍ ദു:ഖിച്ച ഈശോ യൗസേപ്പിതാവിന്റെയും മരണത്തില്‍ ദു:ഖി്ക്കുന്നു. മരണം വേദനയാണെന്നും പ്രിയപ്പെട്ടവര്‍ അകന്നുപോകുമ്പോള്‍അത് സഹിക്കാനാവില്ലെന്നും നാം ഒരിക്കല്‍കൂടി ഇവിടെ തിരിച്ചറിയുന്നു.