പാതിരാത്രി കഴിഞ്ഞ സമയം സാത്താന്റെ സമയമാണ് എന്നൊരു വിശ്വാസംപരക്കെയുണ്ട്. ഹൊറര്‍ സിനിമകളും പാരാനോര്‍മ്മല്‍ ടിവി ഷോകളുമാണ് ഇത്തരത്തിലുള്ള വിശ്വാസംപ്രചരിപ്പിക്കാന്‍ കാരണമായത്, വെളുപ്പിന് മുന്നുമണിക്കും നാലുമണിക്കും ഇടയിലുളള സമയത്താണ് സാത്താന്റെകടന്നുവരവെന്നാണ് ഇവ പറയുന്നത്.
എന്നാല്‍ ഇതിന് മറ്റൊരു വിശദീകരണമുണ്ട്. സുവിശേഷം രേഖപ്പെടുത്തുന്നത് അനുസരിച്ച് ക്രിസ്തു മരിച്ചത് ഒമ്പതാം മണിക്കൂറിലാണ്. ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് അത് ഉച്ചകഴിഞ്ഞ് മൂന്നു മണി സമയമാണ്. ദൈവത്തെ പരിഹസിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, തലകീഴായി കുരിശില്‍ കിടക്കുന്ന സാത്താന്‍ ഈ മൂന്നു മണി സമയത്തെ അപഹസിക്കാനായി തന്റെ സമയം വെളുപ്പിന് മൂന്നു മണി തിരഞ്ഞെടുത്തുവെന്നാണ് ഒരു വ്യാഖ്യാനം. ഇരുട്ടിനെ സാത്താന്റെ സമയമായിട്ടാണ് വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത്.
അതെന്തായാലും ദൈവവിശ്വാസികളെന്ന നിലയില്‍ നാം വിശ്വസിക്കേണ്ടത് ഒരേയൊരുകാര്യമാണ്. ദൈവം സാത്താനെക്കാളും ശക്തിയുളളവനാണ്.ലോകത്തിന്റെ പ്രകാശം എന്നാണ് ക്രിസ്തു സ്വയംവിശേഷിപ്പിച്ചിരിക്കുന്നതും. ആ പ്രകാശത്തെവിഴുങ്ങാന്‍ ഒരു ഇരുട്ടിനും കഴിയില്ല.
അതുകൊണ്ട് വെളുപ്പിന് മൂന്നുമ ണി സമയത്തെക്കുറിച്ചുള്ള അബദ്ധധാരണകള്‍ ഉള്ളില്‍ കൊണ്ടുനടക്കാതെ ദൈവത്തില്‍വിശ്വസിച്ച് മുന്നോട്ടുപോവുക.