വിശുദ്ധ ചാള്‍സ് ബൊറേമിയ എന്ന പേര് ഒരുപക്ഷേ പലരും കേട്ടിട്ടുണ്ടാവും കര്‍ദിനാളും കത്തോലിക്കാ സഭയിലെ പ്രമുഖ പ്രബോധകനും ഒക്കെയായിരുന്നു അദേഹം. ട്രെന്റ് കൗണ്‍സിലിലെ പ്രധാനകേന്ദ്രവും അദ്ദേഹമായിരുന്നു.
കൗണ്‍സില്‍ സമാപനത്തില്‍ പങ്കെടുക്കുമ്പോള്‍ ചാള്‍സിന് 25 വയസ് മാത്രമായിരുന്നു പ്രായം. കൗണ്‍സില്‍ വേളയില്‍ തന്നെയായിരുന്നു പൗരോഹിത്യസ്വീകരണവും.
തന്റെ സമ്പത്ത് പൊതുജനങ്ങള്‍ക്കായി ചെലവഴിച്ച വ്യക്തിയുമായിരുന്നു. പ്ലേഗ് കാലത്ത് അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിസ്സീമമായിരുന്നു.
ഇതിനൊപ്പം തന്നെ അദ്ദേഹം ഒരു പൊണ്ണ്ത്തടിയനായിരുന്നുവെന്നും വിശ്വാസമുണ്ട്. പകഷേ അതിനുള്ള തെളിവുകളൊന്നും ലഭ്യമല്ല. ക്ഷാമകാലത്ത്ദരിദ്രരെ തീറ്റിപ്പോറ്റിയഅദ്ദേഹം ഭക്ഷണം അമിതമായി കഴിച്ചിട്ടുമുണ്ടാവില്ല.
പക്ഷേ ഉദരസംബനധമായ രോഗങ്ങളുള്ളവരും പൊണ്ണത്തടിയന്മാരും തങ്ങളുടെ പ്രത്യേക മധ്യസ്ഥനായി ഈ വിശുദ്ധനെ വണങ്ങുന്നുണ്ട്്. കാലില്‍ ത്വഗോഗ്രം ബാധിച്ചായിരുന്നു മരണം. അപ്പോള്‍ അദ്ദേഹത്തിന് വെറും 46 വയസായിരുന്നു പ്രായം. മരണത്തിന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഉദരസംബന്ധമായ രോഗങ്ങളുള്ളവരും പൊണ്ണത്തടിയുള്ളവരും വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രത്യേകമായി പ്രാര്‍ത്ഥിക്കട്ടെ.