ധീരന്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഒരു ചിത്രം കടന്നുവരും. എന്നാല്‍ അത്തരം ചിന്തകളെ തിരുത്തിയെഴുതുന്ന വ്യാഖ്യാനവും വിശദീകരണവുമാണ് ധീരന്‍ എന്ന വാക്കിന് ഈശോ നല്കുന്നത്.യേശുവിന്റെ കണ്ണുകളിലൂടെ എന്നപുസ്തകത്തിലാണ് ഈശോ ധീരനെക്കുറിച്ച് നിര്‍വചിച്ചിരിക്കുന്നത്
. ഇതില്‍ ക്രിസ്തു പറയുന്ന വാക്കുകളില്‍ നി്ന്ന് മനസ്സിലാക്കിയെടുക്കുന്നത് മററുള്ളവരെ ദ്രോഹിക്കാത്ത ഒരുവന്‍ ധീരനായിരിക്കുമെന്നാണ്. അതുപോലെ സഹജരോടുളള സ്‌നേഹത്തെ പ്രതി നിന്ദനങ്ങളും തിരസ്‌ക്കാരവും സ്വീകരിക്കാന്‍ സന്നദ്ധതയുള്ള ഒരാളും ധീരനാണ്. മറ്റൊരാളുടെ ജീവന് പകരം സ്വന്തം ജീവന്‍വാഗ്ദാനം ചെയ്യാനും ധീരനായ ഒരാള്‍ക്കേ കഴിയൂ.
മറ്റുള്ളവരെ ഏതു വിധേനയും ദ്രോഹിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരും മറ്റുള്ളവരെ അപകടത്തില്‍പെടുത്തിയും സ്വന്തം ജീവന്‍ ര്കഷിക്കാന്‍ ശ്രമിക്കുന്നവരും ധീരരല്ല. നമുക്ക് സാഹസികപ്രവൃത്തികള്‍ ചെയ്തു മാത്രമല്ല ധീരരാകാന്‍ കഴിയുന്നതെന്നാണ് ഈശോയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.