ശരീരത്തിന്റെ ഉയിര്‍പ്പില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് ശരീരത്തിന്റെ സ്രഷ്ടാവായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു,ശരീരത്തെ രക്ഷിക്കാന്‍ വേണ്ടി ശരീരം ധരിച്ച വചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. സൃഷ്ടിയുടെയും ശരീരത്തിന്റെയും വീണ്ടെടുപ്പിന്റെ പരമകാഷ്ഠയായ ശരീരത്തിന്റെ ഉത്ഥാനത്തിലും ഞാന്‍ വിശ്വസിക്കുന്നു എന്നാണ് (സിസിസി 1015 ) വ്യക്തമാക്കുന്നത്.
മരണാനന്തരമുള്ളജീവിതത്തെക്കുറിച്ചുളള പ്രത്യാശയാണ് ഇവിടെ വെളിവാകുന്നത്. വിശ്വാസികളുടെ ശരീരവും ആത്മാവും ക്രിസ്തുവില്‍ ആയിരിക്കുന്നുവെന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നത്.