Saturday, March 15, 2025
spot_img
More

    നരകശിക്ഷ നിത്യമല്ലേ?

    നരകശിക്ഷ നിത്യമാണെന്നാണ് നമ്മുടെ വിശ്വാസം. സഭ പഠിപ്പിക്കുന്നതും അതുതന്നെയാണ്. പക്ഷേ നരകശിക്ഷ നിത്യമല്ലെന്നുള്ള പഠനങ്ങളും സഭയ്ക്കുള്ളില്‍ ഉണ്ടായിട്ടുണ്ട്.

    നരകശിക്ഷ നിത്യമല്ലെന്നും പിശാചുക്കള്‍ ഉള്‍പ്പെടെയുള്ള നരകത്തിലുള്ളവര്‍ എല്ലാവരും രക്ഷ പ്രാപിക്കുമെന്നുമായിരുന്നു ഒരിജന്റെ പഠനം. എന്നാല്‍ പിന്നീട് ഇത് തെറ്റാണെന്ന് ഒരിജന്‍ സമ്മതിക്കുകയുണ്ടായി. എങ്കിലും ഇന്നും ഒരിജന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരും അത് പഠിപ്പിക്കുന്നവരുമുണ്ട്.ചില പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ ഇത്തരമൊരു പ്രബോധനം തുടരുന്നവരാണ്..

    പിശാചുക്കള്‍ക്കും തിന്മ പ്രവര്‍ത്തിച്ചവര്‍ക്കുമുള്ള നരകശിക്ഷ നിത്യമല്ലെന്ന് പഠിപ്പിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരാകുന്നു എന്നാണ് എഡി 543 ലെ കോണ്‍സ്്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ പഠിപ്പിച്ചിരിക്കുന്നത്. നാലാം ലാറ്ററന്‍ കൗണ്‍സില്‍ ഇത് മറ്റൊരുതരത്തില്‍ പഠിപ്പിച്ചിട്ടുണ്ട്. യുഗാന്ത്യത്തില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം നല്കാന്‍ ക്രിസ്തുവരുമെന്നും ദുഷ്ടര്‍ പിശാചിനോടുകൂടെ നിത്യശിക്ഷ ലഭിക്കുമെന്നുമാണ് ആ പ്രബോധനം.

    കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നരകത്തിന്റെ അസ്തിത്വവും അതിന്റെ നിത്യതയും വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ നരകശിക്ഷ നിത്യമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!