Sunday, July 13, 2025
spot_img
More

    മരണത്തെ കൂട്ടില്‍ നിന്നും പുറത്തേക്ക് പറന്നുപോകുന്ന കിളിയായി സങ്കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?

    ക്രൈസ്തവകലകളില്‍ പല പ്രതീകങ്ങളും മരണത്തെസൂചിപ്പിക്കാനായി പ്രയോഗിച്ചിട്ടുണ്ട്, അതിലൊന്നാണ് കൂടുവിട്ടു പറന്നുപോകുന്ന കിളി. ക്രൈസ്തവ ആര്‍ട്ട് വര്‍ക്കുകളില്‍ പലയിടത്തും ഇത്് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതെങ്ങനെ രൂപപ്പെട്ടു എന്ന് പലര്‍ക്കും അറിയില്ല.സങ്കീര്‍ത്തനം 68 :18 അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു ചിത്രീകരണം എന്നാണ് പറയപ്പെടുന്നത്.

    അവിടുന്ന് ഉന്നതമായ ഗിരിയിലേക്ക് തടവുകാരെ നയിച്ചുകൊണ്ട് ആരോഹണം ചെയ്തു. കലഹിക്കുന്നവരില്‍ നിന്നുപോലും അവിടന്ന് കപ്പം സ്വീകരിച്ചു എന്നതാണ് ഈ വചനം. ഉന്നതമായ ഗിരിയിലേക്ക് തടവുകാരെ നയിച്ചു എന്നത് സ്വര്‍ഗ്ഗത്തിന്‌റെ ഉന്നതിയിലേക്ക് അവരെ കൊണ്ടുപോയി എന്നതാണ് അര്‍ത്ഥമാക്കുന്നത്.

    മനുഷ്യജീവിതത്തെ ക്രൈസ്തവ ആത്മീയത് പലപ്പോഴും വിശേഷിപ്പിക്കുന്നത് ഒരു തടവറയായിട്ടാണ്, അതിനെ താരതമ്യപ്പെടുത്താനുള്ള ഏററവും എളുപ്പമാര്ഗ്ഗം ഇസ്രായേല്‍ ജനതയെ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്ന് മോശ വാഗ്ദത്ത നാട്ടിലേക്ക് നയിച്ചതാണ്. മനുഷ്യജീവിതവും ഭൗമികജീവിതവും പല ബന്ധനങ്ങളുടെയും തടവറയിലാണ്. യഥാര്‍ത്ഥത്തില്‍ നാം സ്വതന്ത്രരാകുന്നത് ദൈവവുമായി ഐക്യപ്പെടുമ്പോള്‍ മാത്രമാണ്.ഇത്തരം ബന്ധങ്ങളില്‍ നിന്ന് മുക്തരായി ദൈവാത്മാവുമായി ഐക്യത്തിലേക്കുള്ള യാത്രയും പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനവുമാണ് കൂടുവിട്ടു പറന്നകലുന്ന പക്ഷിയുടെചിത്രീകരണത്തിലൂടെ അര്‍ത്ഥമാക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!