അബദ്ധസിദ്ധാന്തങ്ങളുടെ പുറകെപോയി കത്തോലിക്കാസഭയെ വിസ്മരിച്ചുകളഞ്ഞ പലരും ഇന്ന് നമ്മുടെ ചുറ്റിനുമുണ്ട്. അത്തരം കെണികളില്‍ അകപ്പെട്ട്പുറത്തുകടക്കാനാവാതെ വിഷമിക്കുന്നവരും ധാരാളം. എന്നാല്‍ കാസര്‍കോഡു ജില്ലക്കാരന്‍ ഫിലിപ്പ് ജോസഫ് വാണിയപ്പുരയ്ക്കല്‍ ഇതില്‍ നിന്ന് വ്യത്യസ്തനാണ്.
എംപറര്‍ ഇമ്മാനുവല്‍ എന്ന സെക്ടിന്റെ അബദ്ധപ്രബോധനങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് സ്വത്തും പണവും നഷ്ടമായെങ്കിലും പുറത്തുകടക്കാന്‍കഴിഞ്ഞ ചുരുക്കംചിലരില്‍ ഒരാളാണ് ഇദ്ദേഹം. ബദ്‌ലഹേം ടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് എംപറര്‍ ഇമ്മാനുവല്‍ എന്ന തട്ടിപ്പുസംഘത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചത്.
2007 മുതല്‍ 2017 വരെ എംപറര്‍ ഇമ്മാനുവലിന്റെ സജീവപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. സ്വസഹോദരന്‍ വഴിയാണ് ഇദ്ദേഹം ഈ സെക്ടമായി പരിചയത്തിലായതും പിന്നീട് കുടുംബസമ്മേതം ഇതിന്റെ ഭാഗമായതും. സ്ത്യം പോലെ തോന്നിക്കുന്ന നുണകളായിരുന്നു ജോസഫ് പൊന്നാറ പറയുന്നതെന്ന് മനസ്സിലായത് പിന്നീടാണ്.അപ്പോഴേയ്ക്കുംസ്വന്തം കൈയില്‍നിന്ന് പത്തുലക്ഷം രൂപയും മറ്റ് പലവകയായി 50 ലക്ഷം രൂപയും എംപറര്‍ ഇമ്മാനുവലിന് കൈമാറിയിരുന്നു. ഫിലിപ്പ് പറയുന്നു.
ലോകാവസാനമായെന്നുള്ളപ്രചരണത്തില്‍ വിശ്വസിച്ചാണ് സ്വത്തുവിറ്റ് പത്തുലക്ഷം രൂപകൈമാറിയത്. താന്‍ മരിക്കുകയില്ലെന്നായിരുന്നു ജോസഫ് പൊന്നാറയുടെ വാദം. എന്നാല്‍ 2017 ല്‍ അദ്ദേഹം മരിച്ചു. ഇത് ഫിലിപ്പിന്റെ വിശ്വാസത്തെ ചോദ്യംചെയ്തു 40 ദിവസത്തിന് ശേഷം ഉയിര്‍ത്തെണീല്ക്കുമെന്നും രണ്ടാമത് വരുമെന്നുമായിരുന്നു അടുത്തപ്രചരണം. യേശു വീണ്ടും ജനിച്ചുവെന്നതായിരന്നു മറ്റൊരു പ്രചരണം. രണ്ടാമത് ജനിച്ചയേശുവിന് പ്രായപൂര്‍ത്തിയായിയെന്നും പഠിപ്പി്ച്ചിരുന്നു. ചോദ്യം ചെയ്യാനോ സംശയം ഉന്നയിക്കാന്‍ പോലുമോ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.മാതാവ് വീണ്ടും ജനിച്ചു എന്ന മട്ടില്‍ പൊന്നാറയുടെ മകളെ അവതരിപ്പിച്ചതിലും ഫിലിപ്പ് അസ്വസ്ഥനായിരുന്നു. ദൈവത്തിന് ഒപ്പം സ്ഥാനം പരിശുദ്ധ അമ്മയ്ക്കും നല്കുന്നതും സ്വീകാര്യമായിരുന്നില്ല.
പറയുന്നതെല്ലാം വ്യാജമാണെന്നും സത്യവിശ്വാസത്തിന് നിരക്കാത്തകാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നും തിരിച്ചറിവുണ്ടായപ്പോഴാണ് അവിടെ നിന്ന് പുറത്തുകടന്നത്. ഇക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്നു ഫിലിപ്പ് പറയുന്നു.കാരണം കുടുംബവും ഇന്ന് അദ്ദേഹത്തിനൊപ്പമുണ്ട്. പുറത്തേക്ക് വരുന്ന മറ്റ് ചിലര്‍ക്കാകട്ടെ കുടുംബത്തെ നഷ്ടപ്പെടുന്ന അനുഭവങ്ങളുമുണ്ട്.
എംപറര്‍ ഇ്മ്മാനുവല്‍ വിട്ടതിന് ശേഷം കള്ളക്കേസില്‍ കുടുക്കി തന്നെയും മക്കളെയുംവേട്ടയാടിയെന്നും ഫിലിപ്പ് പറയുന്നു. ഇന്ന് കത്തോലിക്കാസഭയില്‍ തിരികെയെത്തിരിക്കുകയാണ് ഇദ്ദേഹവും കുടുംബവും. പാഴായി പോയ 10 വര്‍ഷങ്ങളെ അദ്ദേഹം പഴിക്കുന്നില്ല. ഇനിയുള്ള കാലം മുഴുവന്‍ സഭയുടെ ഭാഗമായി നിന്ന് ദൈവത്തെ സ്തുതിക്കാനാണ് തനിക്ക് തല്പര്യം.ഫിലിപ്പ് പറയുന്നു.