ഞായറാഴ്ചകളില്‍ കൃപാസനത്തില്‍ ഉടമ്പടി ധ്യാനം ഉണ്ടായിരിക്കുകയില്ല. പരിശുദ്ധാത്മാവ് നല്കുന്ന പ്രേരണയനുസരിച്ചുള്ള ദിവസങ്ങളിലാണ് കൃപാസനത്തില്‍ ഉടമ്പടിധ്യാനം ക്രമീകരിക്കുന്നത്.ഉദാഹരണത്തിന് ഒരു ദിവസം തിങ്കളാഴ്ചയാണെങ്കില്‍ മറ്റൊരിക്കല്‍ ചൊവ്വാഴ്ചയായിരിക്കും.
പക്ഷേ ഇതിനെക്കാള്‍ പ്രധാനപ്പെട്ടകാര്യം ഉടമ്പടി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടത് ഓണ്‍ലൈനായിട്ടായിരിക്കണം. എല്ലാചൊവ്വാഴ്ചയും ഓണ്‍ലൈനില്‍ ഉടമ്പടി ധ്യാനമുണ്ടായിരിക്കും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ധ്യാനം അരമണിക്കൂര്‍വീതമായോ സമയംപോലെ മുഴുവനായോ കൂടാവുന്നതാണ്. വ്യക്തിപരമായി നടത്തുന്ന ഉടമ്പടി പ്രാവര്‍ത്തികമാകാന്‍വേണ്ടിയാണ് കൃപാസനത്തില്‍ ഞായറാഴ്ചകളില്‍ ആരാധന നടക്കുന്നത്.
ഉടമ്പടി പ്രാര്‍ത്ഥന നടത്തുന്നവര്‍ നിര്‍ബന്ധമായും ഈ ആരാധനകളില്‍പങ്കെടുത്തിരിക്കണം.നിങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കുമ്പോള്‍ നിങ്ങള്‍ തന്നെപങ്കെടുക്കേണ്ടതാണല്ലോ? ഉടമ്പടിയെടുത്തിരിക്കുന്നവര്‍ അതുകൊണ്ട് തീര്‍ച്ചയായും ആരാധനയില്‍ പങ്കെടുക്കണം.
കൃപാസനത്തില്‍ വലിയആഴ്ചയിലെ വ്യാഴം മുതല്‍ ഞായര്‍വരെയും ക്രിസ്തുമസ്ിനും മാത്രമേ അവധിയുള്ളൂ. മറ്റെല്ലാ ദിവസങ്ങളിലും ഇവിടെശുശ്രൂഷകള്‍ നടക്കുന്നുണ്ട്.
അച്ചനെ കാണാന്‍ വരുമ്പോള്‍ ഉടമ്പടി എടുത്ത ആള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.