Monday, February 10, 2025
spot_img
More

    മരണാനന്തരജീവിതമുണ്ടെന്ന് കരുതി ഈ ലോകജീവിതത്തിന് അര്‍ത്ഥമില്ലേ?

    മരണാനന്തരം നമുക്കൊരു ജീവിതമുണ്ടെന്ന് കരുതി ഈ ലോകജീവിതത്തിന് പ്രസക്തി നഷ്ടമാകുമോ? ഒരിക്കലുമില്ല. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ഈ ലോകജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനല്ല ധൈര്യപൂര്‍വ്വം പ്രത്യാശയോടെ വിശ്വാസസ്ഥിതരതയോടെ നേരിടാനാണ് പ്രേരിപ്പിക്കേണ്ടത്.

    മരണാനന്തരജീവിതമുണ്ടെന്ന് വിശ്വസിക്കുന്നതുകൊണ്ട്് ഈ ലോകജീവിതത്തില്‍ നിഷ്‌ക്രിയരായിരിക്കാനോ ലോകത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കാനോ വിശ്വാസിക്ക് കഴിയില്ല. നീതിവസിക്കുന്ന പുതിയ വാസസ്ഥലവും പുതിയഭൂമിയും ദൈവം നമുക്കായിഒരുക്കിയിട്ടുണ്ട് എന്നും എന്നാല്‍ പുതിയ ഭൂമിക്കുവേണ്ടിയുള്ള പ്രതീക്ഷ ഈ ലോകജീവിതത്തെ അലക്ഷ്യമായിവീക്ഷിക്കാനല്ല മറിച്ച് അഭിവൃദ്ധിപ്പെടുത്താനാണ് പ്രചോദനം നല്‌കേണ്ടതെന്നുമാണ് രണ്ടാം വത്തിക്കാന്‍കൗണ്‍സില്‍ നമ്മെ പഠിപ്പിക്കുന്നത്.

    അതുകൊണ്ട് ഇഹലോകജീവിതത്തെ അപ്രധാനീകരിക്കാതെ തന്നെ മരണാനന്തരജീവിതത്തിന് വേണ്ടി നമുക്ക് തയ്യാറെടുപ്പുകള്‍ നടത്താം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!