മരിയഭക്തനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് നമുക്കറിയാം.അപ്പസ്‌തോലികയാത്രകള്‍ക്ക് മുമ്പും മടങ്ങിവന്നതിന് ശേഷവും പാപ്പ മാതാവിന് മുമ്പിലെത്തി പ്രാര്‍ത്ഥിക്കാറുമുണ്ട്.കഴിഞ്ഞ ദിവസം കുറെ യുവജനങ്ങളുമായി സംവദിച്ചപ്പോള്‍ താന്‍ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നതെന്തെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.വേഗം ഈ പ്രശ്‌നംപരിഹരിച്ചുതരൂ എന്നാണ് താന്‍ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നത് എന്നാണ് പാപ്പായുടെ വെളിപെടുത്തല്‍.
മറിയം തിടുക്കത്തില്‍ പുറപ്പെട്ടു എന്ന ബൈബിള്‍വചനത്തിന്റെ അടിസ്ഥാനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോകുന്ന മാതാവിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.
ലിസ്ബണില്‍ നടക്കുന്ന വേള്‍ഡ് യൂത്ത് ഡേയുടെ വിഷയവും വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ മറിയം തിടുക്കത്തില്‍ പുറപ്പെട്ടു എന്നതാണ്.