വത്തിക്കാന്‍ സിറ്റി: കാരിത്താസ് ഇന്റര്‍നാഷനല്‍ നേതൃത്വത്തിന് അടിമുടി മാറ്റം.നവംബര്‍ 22 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടത്തിയത് താല്ക്കാലികമായി കാരിത്താസ് ഇന്റര്‍നാഷനലിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായിരിക്കന്നത് പിയര്‍ ഫ്രാന്‍സിസ്‌ക്കോ പിനെല്ലിയാണ്. നിലവിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ നിര്‍ത്തലാക്കിയത് പെട്ടെന്നായിരുന്നു.
കാരിത്താസ് ഇന്റര്‍നാഷനല്‍ 1951 ലാണ് സ്ഥാപിതമായത്. ലോകത്തിലെ 200രാജ്യങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്്.വത്തിക്കാനിലാണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്.
നാലുവര്‍ഷത്തേക്ക് നീണ്ടുനില്ക്കുന്നതാണ് കാരിത്താസ് ഇന്റര്‍നാഷനലിന്റെ ഭരണകാലാവധി. അടുത്ത ജനറല്‍ അസംബ്ലി 2023 മെയില്‍ നടക്കും.