Tuesday, December 3, 2024
spot_img
More

    ദൈവത്തില്‍ പൂര്‍ണ്ണമായും ശരണപ്പെടാനാണ് ചോസന്‍ എന്നെ പഠിപ്പിച്ചത്: നടന്‍ ജൊനാഥന്‍ റൂമി

    ദൈവത്തില്‍ പൂര്‍ണ്ണമായും ശരണപ്പെടാനാണ് ചോസന്‍ തന്നെ പഠിപ്പിച്ചതെന്ന് നടന്‍ ജൊനാഥന്‍ റൂമി. പരമ്പരയില്‍ ക്രിസ്തുവിന്റെ വേഷമാണ് ഇദ്ദേഹം അഭിനയിക്കുന്നത്.

    നാലു വര്‍ഷം മുമ്പാണ് താന്‍ ഈ യാത്ര ആരംഭിച്ചത്. പൂര്‍ണ്ണമായും മുഴുവനായുംദൈവത്തിന് സമര്‍പ്പിക്കാനാണ് ഈ കാലയളവ് തന്നെ പ്രേരിപ്പിക്കുന്നത്. മുമ്പ് എന്നത്തെക്കാളും കൂടുതലായി താന്‍ ദൈവത്തെ ഇപ്പോള്‍ ആശ്രയിക്കുന്നു. ഈയാത്രയില്‍ ദൈവം എനിക്ക് നല്കിയ നന്മകളെ പ്രതി നന്ദി പറയാതെയും പ്രാര്‍ത്ഥിക്കാതെയും ഒരു ദിവസം ആരംഭിക്കാറില്ല.

    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ തനിക്ക് വലിയ ശക്തിയാണ് കിട്ടുന്നതെന്നും അദ്ദേഹം പറയുന്നു.

    2019 ല്‍ ആരംഭിച്ച ചോസണ്‍ ഇതുവരെ ലോകവ്യാപകമായി 94 മില്യന്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ചോസണ്‍ പരമ്പരയിലെ മൂന്നാംഭാഗം നവംബര്‍ 18 നാണ് തീയറ്ററില്‍ റീലീസ് ചെയ്തത്. 2,012 തീയറ്ററുകളിലാണ് ചോസണ്‍ പ്രദര്‍ശനത്തിനെത്തിയത്. 62 ഭാഷകളില്‍ ചിത്രം ഡബ് ചെയ്തിട്ടുമുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!