ജനനം മുതല്‍ മരണം വരെ ഒരു വ്യക്തിയെ എല്ലാവിധ അപകടങ്ങളില്‍ നി്ന്നു കാത്തുരക്ഷിക്കാന്‍ കാവല്‍മാലാഖയുടെ മാധ്യസ്ഥശക്തിയുണ്ട് എന്നതാണ് നമ്മുടെ വിശ്വാസം. അപ്പോള്‍ സ്വഭാവികമായും ഒരുസംശയം ഉയര്‍ന്നേക്കാം. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ നമ്മുടെ കാവല്‍മാലാഖയ്ക്ക് എന്തുസംഭവിക്കും?
മാലാഖമാര്‍ അയ്ക്കപ്പെട്ടിരിക്കുന്നത് നമ്മെ സേവിക്കാനാണ്. നമ്മുടെ ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയാണ്. നമ്മുടെ ആത്യന്തികമായ രക്ഷയാണ് അവരുടെ ലക്ഷ്യം എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു.( ഹെബ്രാ 1 : 14) അതുപോലെ വിശുദ്ധ ബേസിലും പറയുന്നുണ്ട് ഒരാള്‍ക്കും കാവല്‍മാലാഖയുടെ പ്രാധാന്യം നിഷേധിക്കാനാവില്ലെന്നും കാവല്‍മാലാഖ നമ്മുടെ സംരക്ഷകനും ഇടയനുമായി നമ്മെ നിത്യ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന്.
ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്ന ഒരു കാര്യമുണ്ട് മനുഷ്യവംശത്തിന്റെ രക്ഷയാണ് കാവല്‍മാലാഖമാരുടെ പ്രാഥമികദൗത്യം. ദൈവവുമായി നമ്മെ ഒന്നിപ്പിക്കുകയാണ് അവയുടെ ലക്ഷ്യം. അതുകൊണ്ട് നമ്മള്‍ മരിച്ചുകഴിഞ്ഞാലും കാവല്‍മാലാഖമാര്‍ തങ്ങളുടെ ദൗത്യം തുടര്‍ന്നുകൊണ്ടേയിരിക്കും. ദൈവവുമായി നാം ചേരുന്നതുവരെ അവര്‍ നമ്മുടെ കൂടെയുണ്ടായിരിക്കും.