ആകുലതകള്‍ ആധുനികമനുഷ്യന്റെ കൂടപ്പിറപ്പാണ്. വലുതും ചെറുതുമായ എത്രയോ ആകുലതകളുമായിട്ടാണ് ഒരു മനുഷ്യന്റെ ഒരു ദിവസം കടന്നുപോകുന്നത്.ബിസിനസ് പരാജയപ്പെടുമോ,ജോലി നഷ്ടപ്പെടുമോ,സാമ്പത്തികപ്രതിസന്ധി മാറിക്കിട്ടുമോ,ലോണ്‍ കിട്ടുമോ, പരീക്ഷ ജയിക്കുമോ,വീടു ലഭിക്കുമോ,കല്യാണം നടക്കുമോ..
മനുഷ്യന്റെ ആകുലതകള്‍ക്ക് ഒരിക്കലുംഅവസാനമില്ല. എന്നാല്‍ ഇവയെല്ലാം ഓര്‍ത്ത് നാം തന്നെ മനസ്സ് നീറിക്കഴിയുകയാണ് ചെയ്യുന്നത് നമുക്ക് ഇവയൊന്നുംപരിഹരിക്കാന്‍ കഴിയില്ല. എന്നാല്‍ അവയ്ക്ക് ആത്മീയമായി ഉത്തരം തേടാനും കഴിയുന്നില്ല. ഇങ്ങനെ പലവിധ ഉത്കണ്ഠകളും ആകുലതകളുമായി കഴിയുന്നവരോട് വചനംപറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം.
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട.പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍( ഫിലിപ്പി 4:6)
അതെ, നമുക്ക് ആകുലപ്പെടാന്‍ പലതുമുണ്ടാവാം. പക്ഷേ നാം അതിന് പ്രതിവിധി കണ്ടെത്തേണ്ടത് അവയെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ടായിരിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നാണ് വചനത്തിന്റെ തുടര്‍ന്നുളള ഭാഗം പറയുന്നത്.
അപ്പോള്‍ നമ്മുടെ എല്ലാധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍കാത്തുകൊള്ളും.( ഫിലിപ്പി 4:7)
ഈ വചനത്തിന്‌റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് നമുക്ക് നമ്മുടെ എല്ലാം ആകുലതകളും ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം.