അമ്മേ പരിശുദ്ധ അമ്മേ, കൃപാസനപ്രസാദവരമാതാവേ അങ്ങ് അനുഗ്രഹിച്ച് ദാനമായി നല്കിയ ഈ നല്ല ദിവസത്തെ അങ്ങയുടെയും ഞങ്ങളുടെ രക്ഷകനായ ഈശോയുടെയും മുമ്പില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. പരിശുദ്ധ അമ്മേ ജപമാല മാതാവേ ജീവിതത്തിന്‍െ പ്രതിസന്ധികളില്‍ തളര്‍ന്നുവീഴുമ്പോള്‍ കരയാനല്ലാതെ മറ്റൊന്നിനും ആവാതെയാകുമ്പോള്‍ അമ്മേ ഞങ്ങളുടെ കണ്ണുകളില്‍ ജപമാല മുത്തുമണികളായി സമര്‍പ്പിക്കുന്നു.
മാതാവേ അങ്ങയുടെ പ്രിയ പുത്രനോട് ഞങ്ങളടെ പാപങ്ങള്‍ ക്ഷമിച്ച് ഞങ്ങളുടെ മേല്‍ കരുണയുണ്ടാവണമേയെന്ന് പറയണമേ. ഞങ്ങളുടെ കഴിവുകള്‍ കൊണ്ട് ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മറിച്ച് അങ്ങയുടെ കൃപയുണ്ടെങ്കില്‍ അസാധ്യമായതെല്ലാം ചെയ്യാന്‍ ഞങ്ങള്‍ക്ക്‌സാധിക്കും. അതിലൂടെ ഈശോയുടെ നാമത്തിന്റെ മഹത്വത്തിന്റെ സാക്ഷികളാകാന്‍ ഞങ്ങള്‍ക്കും സാധിക്കും. ഇന്ന് ലോകം മുഴുവന്‍ സമര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലികളോടും ചൊല്ലുന്ന ജപമാലകളോടും ചേര്‍ത്ത് ഞങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സമര്‍പ്പിക്കുന്നു.
കൃപാസനത്തില്‍നടക്കുന്ന ദിവ്യകാരുണ്യധ്യാനത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുന്ന സര്‍വ്വരുടെയുംപ്രാര്‍ത്ഥനോട്‌ചേര്‍ത്ത് എന്റെ ആവശ്യം സാധിച്ചുതരണമേ. ആമ്മേന്‍
1സ്വര്‍ഗ്ഗ
1 നന്മ